ഇനി ഐശ്വര്യനഗര്‍, പേരുമാറ്റം ആഘോഷമാക്കി പ്രദേശവാസികള്‍

മണ്ണാര്‍ക്കാട്: നഗരസഭയിലെ നായാടിക്കുന്ന് ഹരിജന്‍ കോളനി ഇന്ന് മുതല്‍ ഐശ്വര്യ നഗര്‍ ആകും. പേര് മാറ്റം പ്രദേശ വാസികള്‍ മധുരം വിതരണം ചെയ്ത് ആഘോഷിച്ചു. പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി രാധാകൃഷ്ണന്‍ സ്ഥാനം ഒഴിയും മുമ്പ് എടുത്ത തീരുമാനത്തിന്റെ ഭാഗമായാണ്…

ഓടിക്കൊണ്ടിരുന്ന ടാങ്കര്‍ലോറിയില്‍ നിന്നും ഓക്‌സിജന്‍ ചോര്‍ന്നു, അപകടമൊഴിവാക്കി അഗ്നിരക്ഷാസേന

മണ്ണാര്‍ക്കാട് : ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന ടാങ്കര്‍ ലോറിയില്‍ നിന്നുണ്ടായ വാതക ചോര്‍ച്ച പരിഭ്രാന്തിക്കിടയാക്കി. കുമരംപുത്തൂര്‍ വട്ടമ്പലത്ത് ഇന്ന് വൈകിട്ട് 5.30ഓടെയായിരുന്നു സംഭവം. തമിഴ്‌നാട്ടിലെ ഈറോഡ് നിന്നും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഓക്‌സിജനുമായി പോവുകയായിരുന്നു 15 ടണ്‍ സംഭര ണ ശേഷിയുള്ള ടാങ്കര്‍…

വായനാമാസാചരണത്തിന് തുടക്കമായി

അലനല്ലൂര്‍ : എ.എം.എല്‍.പി സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭി മുഖ്യത്തില്‍ പി.എന്‍ പണിക്കര്‍ ചരമ ദിനത്തില്‍ വായന മാസാചരണത്തിനു തുടക്ക മായി. വായനാക്കുറിപ്പ് മത്സരം, അമ്മ വായന, വായനശാല സന്ദര്‍ശനം , പുസ്തക സമ്മാ നം ഉള്‍പ്പെടെയുള്ള വിവിധ പരിപാടികള്‍…

ലോക അരിവാള്‍കോശരോഗ പ്രതിരോധദിനാചരണം നടത്തി

അഗളി: പുരോഗതിയില്‍ പ്രതീക്ഷയര്‍പ്പിക്കാം, ആഗോളതലത്തില്‍ അരിവാള്‍ കോശ രോഗ പരിചരണം അഭിവൃദ്ധിപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന സന്ദേശമുയര്‍ത്തി ലോക അരിവാള്‍ കോശരോഗ പ്രതിരോധ ദിനം ആചരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസ്, ആ രോഗ്യകേരളം, അഗളി ഇ.എം.ആര്‍. സ്‌കൂള്‍, അഗളി സാമൂഹ്യ ആരോഗ്യകേന്ദ്രം എന്നിവ യുടെ സംയുക്താഭിമുഖ്യത്തില്‍…

അലനല്ലൂരില്‍ ആഘോഷമായി പെരുന്നാള്‍ നിലാവ്

അലനല്ലൂര്‍ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അലനല്ലൂര്‍ യൂത്ത് വിംങിന്റെ ആഭിമുഖ്യത്തില്‍ പെരുന്നാള്‍ നിലാവ് എന്ന പേരില്‍ വ്യാപാരി കുടുംബ സംഗമം നടത്തി. കെ.വി.വി.ഇ.എസ്. അലനല്ലൂര്‍ യൂണിറ്റ് പ്രസിഡന്റ് ബാബു മൈക്രോ ടെക് ഉദ്ഘാടനം ചെയ്തു. യൂത്ത് വിംങ്…

ലാലച്ചേട്ടനും റയ്ച്ചലിനും ഇന്നും ആനന്ദമാണ് വായന

മണ്ണാര്‍ക്കാട് : തച്ചമ്പാറ ചോഴിയോട്ടില്‍ വീട്ടില്‍ പുസ്തകവും വായനയും ഒഴിഞ്ഞ നേര മില്ല. ലാലച്ചേട്ടനും റയ്ച്ചലിനും വായിക്കാന്‍ പുസ്തകം കൂടിയേ തീരൂ. ആത്മസംഘര്‍ ഷങ്ങളെ ലഘൂ കരിക്കാന്‍ കരുത്തേകുന്ന വായനയെ ജീവിതസായാഹ്നത്തിലും ചേര്‍ ത്ത് പിടിക്കുക യാണ് ഈ വയോധിക ദമ്പതികള്‍.…

ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ പ്രവേശനം

മണ്ണാര്‍ക്കാട് : കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ കേരള സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അടൂര്‍ (04734224076, 8547005045), മാവേലിക്കര (04792304494, 8547005046), ധനുവച്ചപുരം (0471 2234374, 8547005065), കാര്‍ത്തി കപ്പള്ളി (04792485370, 8547005018), പെരിശ്ശേരി (04792456499, 9747190302) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന…

ഫാഷന്‍ ടെക്‌നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ സ്ഥാപനമായ കണ്ണൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി-കണ്ണൂരില്‍ (ഐ.ഐ.എച്ച്.ടി) ആരംഭിക്കുന്ന ക്ലോത്തിംഗ് ആന്‍ഡ് ഫാഷന്‍ ടെക്‌നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഫാഷന്‍ ഡിസൈനിങ്, ഗാര്‍മെന്റ് മാനുഫാക്ചറിങ് ടെക്‌നോളജി, അപ്പാരല്‍ പ്രൊഡക്ഷന്‍ ടെക്‌നോളജി, പ്രൊഡക്ഷന്‍ ആന്‍ഡ് മാര്‍ക്കറ്റിങ് മാനേജ്‌മെന്റ്,…

സ്റ്റുഡന്റ് കൗണ്‍സിലര്‍ വാക് ഇന്‍ ഇന്റര്‍വ്യൂ

മണ്ണാര്‍ക്കാട് : പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ അട്ടപ്പാടി ഐ.ടി.ഡി.പിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലേയും അട്ടപ്പാടി മോഡ ല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേയും അന്തേവാസികളായ വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സി ലിങ് നല്‍കുന്നതിനും കരിയര്‍ ഗൈഡന്‍സ് നല്‍കുന്നതിനുമായി നിശ്ചിത യോഗ്യതയു ള്ള സ്റ്റുഡന്റ് കൗണ്‍സിലര്‍മാരെ…

അട്ടപ്പാടിയില്‍ ചാരായവും വാഷും പിടികൂടി

അഗളി: അട്ടപ്പാടി കുളപ്പടിക ചെന്താമലയില്‍ എക്‌സൈസ് നടത്തിയ പരിശോധന യില്‍ 40 ലിറ്റര്‍ ചാരായവും 2400 ലിറ്റര്‍ വാഷും പിടികൂടി. അഗളി എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ അശ്വിന്‍കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. നീര്‍ച്ചാലിന്റെ സമീപത്തെ പാറക്കെട്ടുകള്‍ക്കിടയിലാണ് ചാരായവും വാഷും…

error: Content is protected !!