അഗളി : പുതൂര്‍ ഗവ.ട്രൈബല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രശ് നങ്ങള്‍ പരിഹരിക്കാനായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയുടെ ചേംബറില്‍ യോഗം ചേര്‍ന്നു. അധ്യാപകക്ഷാമം പരിഹരിക്കുന്നതിന് പുതിയ തസ്തികകള്‍ സൃഷ്ടി ക്കാന്‍ തീരുമാനിച്ചു. ഭൗതിക സാഹചര്യങ്ങളുടെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ പുതിയ കെട്ടിട നിര്‍മിക്കാനും ധാരണയായി. സ്‌കൂളിലെ അക്കാദമികവും ഭൗതികവുമായ സാ ഹചര്യങ്ങളുടെ കുറവുകള്‍ ചൂണ്ടിക്കാട്ടി പി.ടി.എ. പ്രസിഡന്റ് എന്‍.ഷംസുദ്ദീന്‍ എം. എല്‍.എയ്ക്ക് നിവേദനം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് അടിയന്തര യോഗം വിളിച്ച് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് എം.എല്‍.എ. വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് കത്ത് നല്‍കിയ തിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേര്‍ന്നത്. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ, വിദ്യാ ഭ്യാസ വകുപ്പ് അഡീഷണല്‍ സെക്രട്ടറി, പാലക്കാട് ഡി.ഡി.ി, വി.എച്ച്.എസ്.ഇ. അഡീഷ ണല്‍ ഡയറക്ടര്‍, ഹയര്‍ സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍, സ്‌കൂള്‍ വി.എച്ച്.എസ്.ഇ. പ്രിന്‍സിപ്പല്‍, സ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍, പ്രധാന അധ്യാപകന്‍, പി.ടി.എ. പ്രസിഡന്റ് മറ്റുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.