അലനല്ലൂര്‍ : എ.എം.എല്‍.പി സ്കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭി മുഖ്യത്തില്‍ പി.എന്‍ പണിക്കര്‍ ചരമ ദിനത്തില്‍ വായന മാസാചരണത്തിനു തുടക്ക മായി. വായനാക്കുറിപ്പ് മത്സരം, അമ്മ വായന, വായനശാല സന്ദര്‍ശനം , പുസ്തക സമ്മാ നം ഉള്‍പ്പെടെയുള്ള വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. കാഴ്ച വായനശാല സെക്ര ട്ടറി ചൂരക്കാട്ടില്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. എസ്.ആര്.ജി കണ്‍വീനര്‍ പി.നിഷ അധ്യക്ഷയായി. പി.എം.ഷീബ, നൗഷാദ് പുത്തങ്ങോട്ട്, ആര്.ജി.ഹരികൃഷ്ണന്, എ.എം .ഷഹര്ബാന്, നിര്‍മ്മലാദേവി, കെ.എ.മുബീന, സി.സൗമ്യ തുടങ്ങിയവര്‍ സംസാരിച്ചു.