അഗളി: പുരോഗതിയില്‍ പ്രതീക്ഷയര്‍പ്പിക്കാം, ആഗോളതലത്തില്‍ അരിവാള്‍ കോശ രോഗ പരിചരണം അഭിവൃദ്ധിപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന സന്ദേശമുയര്‍ത്തി ലോക അരിവാള്‍ കോശരോഗ പ്രതിരോധ ദിനം ആചരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസ്, ആ രോഗ്യകേരളം, അഗളി ഇ.എം.ആര്‍. സ്‌കൂള്‍, അഗളി സാമൂഹ്യ ആരോഗ്യകേന്ദ്രം എന്നിവ യുടെ സംയുക്താഭിമുഖ്യത്തില്‍ അട്ടപ്പാടിയില്‍ നടന്ന ജില്ലാതല അരിവാള്‍ കോശപ്രതി രോധദിനാചരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍ നിര്‍വഹിച്ചു. ഇതോടനുബന്ധിച്ച് 162 കുട്ടികളുടെ രക്തസാമ്പിളുകള്‍ പരിശോധനക്കായി ശേഖരിച്ചു. ഇവ അട്ടപ്പാടി താലൂക്ക് ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പരിശോധിക്കു കയും സ്ഥിരീകരണത്തിനായി കോഴിക്കോട് ഗവ.മെഡിക്കല്‍ കോളജിലേക്ക് അയക്കു മെന്ന് അധികൃതര്‍ അറിയിച്ചു. അഗളി കില സി.ടി.ഡി.എന്‍.ആര്‍.എം. ഹാളില്‍ നടന്ന ചടങ്ങില്‍ ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.കെ.ബിനോയ് അധ്യക്ഷനായി. ഡെപ്യുട്ടി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കാവ്യ കരുണാകരന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫിസര്‍ ഇന്‍ചാര്‍ജ് സി. ആല്‍ജോ ചെറിയാന്‍, ഡെപ്യുട്ടി ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫിസര്‍ പി.പി.രജിത, അഗളി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ പ്രിന്‍സ് റഷീദ്, ഷോളയൂര്‍ ട്രൈബല്‍ എക്‌ സ്റ്റന്‍ഷന്‍ ഓഫിസര്‍ കെ.എം.രാഹുല്‍, അഗളി സാമൂഹ്യ ആരോഗ്യകേന്ദ്രം സൂപ്പര്‍ വൈസര്‍ അബ്ദുള്‍ ലത്തീഫ് തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!