മണ്ണാര്‍ക്കാട് : നിലാവ് പദ്ധതിപ്രകാരം മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ ഒമ്പത് ഹൈമാസ്റ്റ് ലൈറ്റുകള്‍ കൂടിസ്ഥാപിച്ചു. എം.എല്‍.എയുടെ ആസ്തിവികസന ഫണ്ട് വിനിയോഗിച്ചാ ണ് നഗരസഭയിലും നാല് പഞ്ചായത്തുകളിലുമായി വിളക്കുകള്‍ സ്ഥാപിച്ചത്. സ്വിച്ച് ഓണ്‍ കര്‍മ്മം ഞായറാഴ്ച എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. നിര്‍വഹിച്ചു. തെങ്കര പഞ്ചായ ത്തിലെ മണലടി നൂര്‍ നഗര്‍ കൈക്കോട്ടും പള്ളിയാല്‍, മണ്ണാര്‍ക്കാട് നഗരസഭയിലെ പറങ്ങോടത്ത് അയ്യപ്പക്ഷേത്ര പരിസരം, മണ്ണാര്‍ക്കാട് ടൗണ്‍ വലിയ ജുമാ മസ്ജിദ് പരിസ രം, കുമരംപുത്തൂര്‍ പഞ്ചായത്തിലെ ചങ്ങലീരി മോതിക്കല്‍ മസ്ജിദ് തഖ്വ പള്ളി പരി സരം, ലൂര്‍ദ്മാതാ ചര്‍ച്ച് പരിസരം കല്യാണക്കാപ്പ്, കോട്ടോപ്പാടം പഞ്ചായത്തിലെ കാഞ്ഞിരംകുന്ന് സുന്നി ജുമാ മസ്ജിദ് പരിസരം, ഭീമനാട് വെള്ളിലക്കുന്ന് ഭഗവതി ക്ഷേത്ര പരിസരം, അലനല്ലൂര്‍ പഞ്ചായത്തിലെ പുത്തൂര്‍ റോഡ് പെട്രോള്‍ പമ്പ് പരിസരം, കോട്ടപ്പള്ള കാപ്പുപറമ്പ് റോഡ് ജംഗ്ഷന്‍ എന്നിവടങ്ങളിലാണ് ഹൈമാസ്റ്റ് ലൈറ്റുകള്‍ മിഴിതുറന്നത്.
വിവിധയിടങ്ങളില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ രാജന്‍ ആമ്പാടത്ത്, ജസീന അക്കര, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബഷീര്‍ തെക്ക ന്‍, നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.പ്രസീദ, മറ്റുജനപ്രതിനിധികളായ ശശി കുമാര്‍ ഭീമനാട്, ഗഫൂര്‍ കോല്‍കളത്തില്‍, ഷാനവാസ് പടുവന്‍പാടന്‍, ഷഫീഖ് റഹ്മാന്‍, കെ.രാജിമോള്‍, കെ. ഹംസ, അലി മഠത്തൊടി, റഫീന മുത്തനില്‍, കെ.ടി അബ്ദുള്ള, നിജോ കണ്ടമംഗലം, പൊതുപ്രവര്‍ത്തകരായ അസീസ് ഭീമനാട്, റഷീദ് ആലായന്‍, കെ.ടി ഹംസപ്പ, കല്ലടി അബൂബക്കര്‍, സലാം മാസ്റ്റര്‍, ഹുസൈന്‍ കോളശ്ശേരി, ആലിപ്പു ഹാജി, ഫൈസല്‍ ആനമൂളി, കെ സി അബ്ദുറഹ്മാന്‍, യൂസുഫ് പാക്കത്ത്, ഖാലിദ്, ഷമീര്‍ പഴേരി, മുനീര്‍താളിയില്‍, റഷീദ് മുത്തനില്‍, ഷറഫു ചങ്ങലീരി, മുജീബ് പെരുമ്പിടി, കെ.പി ഉമ്മര്‍, ഹംസ തച്ചമ്പറ്റ, റഫീഖ പാറക്കോട്ടില്‍, നാസര്‍ കാപ്പുങ്ങല്‍, മജീദ് തെങ്കര , ഷാജി മുല്ലപ്പള്ളി, ഷമീര്‍ മാസ്റ്റര്‍, ജബ്ബാര്‍ മാസ്റ്റര്‍, സ്വാദിഖ് അലി , ഉബൈദ് ,ഷമീര്‍ കൊടുവാളി , സിദ്ധീഖ്, സതീശന്‍ താഴത്തെതില്‍, രാധാകൃഷ്ണന്‍ തെന്നാരി, രാമനാഥന്‍, നിസാമുദ്ദീന്‍ ഫൈസി, ഖാലിദ്, ഡോ.ഹാരിസ്, റഷീദ് കുറുവണ്ണ, സമദ് പൂവക്കോടന്‍, ഷമീര്‍ നമ്പിയത്ത്, അസീസ്, കാദര്‍ ,റഫീഖ്, അബ്ദുള്ള, നിഷാദ്, മൊയ്തുട്ടി , മൊയ്ദീന്‍കുട്ടി പൂവ്വക്കോടന്‍, ജോണ്‍സണ്‍ കണ്ടങ്കഴിയില്‍, ബേബി കണ്ണപള്ളി, ജോസ് പൂതറമണ്ണില്‍, തോമസ് കുന്നുംപുറം, റഫീഖ് സഖാഫി, സൈനുദ്ധീന്‍ താളിയില്‍, ഷൌക്കത്ത്, ശംസുദ്ധീന്‍, കെ.ടി നാസര്‍, സി.എം ബുഷ്റ, കുമാരകൃഷ്ണന്‍, ഷരീഫ്, വിജയന്‍ ആറ്റക്കര, സൈനുദ്ദിന്‍ ബാസിത്, കൃഷ്ണകുമാര്‍, മുസ്തഫ പാറപ്പുറത്ത്, മുഹമ്മദ് കളത്തില്‍, ഗഫൂര്‍ പാക്കത്ത്, മുസ്താഖ് അലി തച്ചമ്പറ്റ, എം.പി.എ ബക്കര്‍ മാസ്റ്റര്‍, നിജാസ് ഒതുക്കുംപുറത്ത്, സുരേഷ് കൊടുങ്ങയില്‍, എം. മഹ്ഫൂസ്, പി.നൗഷാദ്, കെ. അബൂബക്കര്‍ മാസ്റ്റര്‍, പി.മൂസ, സി. ശിഹാബ്, പി. നാസര്‍, നൗഷാദ് ,അബു പൂളക്കല്‍ തുടങ്ങിയവരും പങ്കെടുത്തു.