മണ്ണാര്‍ക്കാട് : തച്ചമ്പാറ ചോഴിയോട്ടില്‍ വീട്ടില്‍ പുസ്തകവും വായനയും ഒഴിഞ്ഞ നേര മില്ല. ലാലച്ചേട്ടനും റയ്ച്ചലിനും വായിക്കാന്‍ പുസ്തകം കൂടിയേ തീരൂ. ആത്മസംഘര്‍ ഷങ്ങളെ ലഘൂ കരിക്കാന്‍ കരുത്തേകുന്ന വായനയെ ജീവിതസായാഹ്നത്തിലും ചേര്‍ ത്ത് പിടിക്കുക യാണ് ഈ വയോധിക ദമ്പതികള്‍.

ജോണ്‍ സോളമന്‍ (84) എന്ന ലാലച്ചേ ട്ടനും , റയ്ച്ചല്‍ എന്ന ആലീസും (79) തച്ചമ്പാറ ദേശീയ ഗ്രന്ഥശാലയിലെ വയോജ നവേദി പ്രവര്‍ത്തക രാണ്. ഇവര്‍ക്ക് വായിക്കാന്‍ ഗ്രന്ഥശാല പ്രവര്‍ത്തകര്‍ പുസ്തകം വീട്ടിലെ ത്തിച്ചുനല്‍കും. സ്വയം വായിക്കുന്നതി നൊപ്പം തന്നെ മക്കളേയും പേരമക്കളേയും വായിക്കാനും നിരന്ത രം പ്രേരിപ്പിക്കും ഇവര്‍. നേരം പുലരും മുമ്പേ ഉണരുന്ന ഇരുവ രുടേയും മുടക്കില്ലാത്ത ദിനചര്യയാണ് പത്രവായന. ലാലച്ചേട്ടന് വായനയ്‌ക്കൊപ്പം വ്യത്യസ്തമായ പത്രവാര്‍ത്തക ളുടെ ശേഖരണത്തിലും താത്പര്യമുണ്ട്. റയ്ച്ചലിന് സാഹിത്യപുസ്തകങ്ങള്‍ക്കൊപ്പം യാ ത്രാവിവരണഗ്രന്ഥങ്ങളോടാണ് പ്രിയം.

കുട്ടനാട്ടിലെ വന്‍കിട ജന്‍മിമാരുടേയും അടിയാ ന്‍മാരായി ജീവിതം തള്ളിനീക്കിയ സാധാരണക്കാ രുടെ വ്യത്യസ്ത ജീവിതാനുഭവങ്ങളെ ഴുതിയ തകഴിയുടെ കൃതികള്‍ പലവട്ടം വായിച്ച ഓര്‍മ്മ റയ്ച്ചലിനിപ്പോഴുമുണ്ട്. മലയാ ളത്തിലെ ഒട്ടുമിക്ക എഴുത്തു കാരേയും ഇവര്‍ക്ക റിയാം. പുതുതലമുറയില്‍ ബെന്യാമി നാണ് ഇഷ്ട എഴുത്തുകാരന്‍. ആദ്യമൊക്കെ മംഗള വും മനോരമയും വായിച്ചിരുന്നു. ചെറുപ്പത്തിലെ രാവുകളില്‍ അരണ്ട വെളിച്ചത്തില്‍ തുടങ്ങിയതാണ് വായന. അറിവും ആനന്ദവും നല്‍കുന്ന ആ ശീലത്തിന് വാര്‍ധക്യത്തി ലും മുടക്കമില്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!