മണ്ണാര്‍ക്കാട് : കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ കേരള സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അടൂര്‍ (04734224076, 8547005045), മാവേലിക്കര (04792304494, 8547005046), ധനുവച്ചപുരം (0471 2234374, 8547005065), കാര്‍ത്തി കപ്പള്ളി (04792485370, 8547005018), പെരിശ്ശേരി (04792456499, 9747190302) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക് 2024-25 അധ്യയന വര്‍ഷ ത്തില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് കോളേജുകള്‍ക്ക് നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന 50ശതമാനം സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു.  www.ihrdadmissions.org എന്ന വെബ് സൈറ്റ് വഴി അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കേ ണ്ടതാണ്. അപേക്ഷ ഓണ്‍ലൈനായി എസ്.ബി.ഐ കലക്ട് മുഖേന ഫീസ് ഒടുക്കി സമര്‍ പ്പിക്കാവുന്നതാണ്. ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ ദിഷ്ട അനുബന്ധങ്ങളും, 1000 രൂപ (എസ്.സി, എസ്.ടി 350 രൂപ) രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ അഡ്മിഷന്‍ സമയത്ത് കൊണ്ടുവരേണ്ടതാണ്. വിശദവിവരങ്ങള്‍ വെബ് സൈറ്റായ  www.ihrd.ac.in ല്‍ ലഭ്യമാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!