മണ്ണാര്‍ക്കാട് : പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ അട്ടപ്പാടി ഐ.ടി.ഡി.പിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലേയും അട്ടപ്പാടി മോഡ ല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേയും അന്തേവാസികളായ വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സി ലിങ് നല്‍കുന്നതിനും കരിയര്‍ ഗൈഡന്‍സ് നല്‍കുന്നതിനുമായി നിശ്ചിത യോഗ്യതയു ള്ള സ്റ്റുഡന്റ് കൗണ്‍സിലര്‍മാരെ വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തി താത്ക്കാലിക കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത: എം.എ സൈക്കോളജി, എം.എസ്.ഡബ്ല്യു (സ്റ്റുഡന്റ് കൗണ്‍സിലിങ് പരിശീലനം നേടിയിരിക്കണം), എം.എസ്.സി സൈക്കോളജി. കേരളത്തിനു പുറത്തുള്ള സര്‍വ്വകലാശാലകളില്‍ നിന്ന് യോഗ്യത നേടിയവര്‍ തുല്യത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പ്രായപരിധി : 25നും 45നും മധ്യേ. നിയമന കാലാവധി: ജൂണ്‍ 2024 മുതല്‍ മാര്‍ച്ച് 2025 വരെ താത്ക്കാലിക കരാര്‍ നിയമനം. പ്രതിഫലം: പ്രതി മാസം 18,000 രൂപ ഓണറേറിയം, യാത്രപടി പരമാവധി 2,000 രൂപ. ഒഴിവുകള്‍: ആറ്. പട്ടികവര്‍ഗക്കാര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ പ്രമാണ ങ്ങള്‍, തിരിച്ചറിയല്‍ രേഖ, അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹി തം ജൂണ്‍ 28ന് രാവില 10ന് അട്ടപ്പാടി അഗളി മിനി സിവില്‍സ്റ്റേഷന്‍ രണ്ടാം നിലയിലു ള്ള ഐ.ടി.ഡി.പി ഓഫീസില്‍ അഭിമുഖത്തിനു ഹാജരാകണമെന്ന് പ്രോജക്റ്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍:  04924 254382.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!