കേരള സര്‍ക്കാര്‍ സ്ഥാപനമായ കണ്ണൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി-കണ്ണൂരില്‍ (ഐ.ഐ.എച്ച്.ടി) ആരംഭിക്കുന്ന ക്ലോത്തിംഗ് ആന്‍ഡ് ഫാഷന്‍ ടെക്‌നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഫാഷന്‍ ഡിസൈനിങ്, ഗാര്‍മെന്റ് മാനുഫാക്ചറിങ് ടെക്‌നോളജി, അപ്പാരല്‍ പ്രൊഡക്ഷന്‍ ടെക്‌നോളജി, പ്രൊഡക്ഷന്‍ ആന്‍ഡ് മാര്‍ക്കറ്റിങ് മാനേജ്‌മെന്റ്, ക്ലോത്തിംഗ് മാത്തമാറ്റിക്‌സ് ആന്‍ഡ് ഗാര്‍മെന്റ് ലാബ് തുടങ്ങിയ വിഷയങ്ങള്‍ പ്രധാനമായി ഉള്‍ക്കൊള്ളുന്ന ഈ കോഴ്‌സില്‍ ലോകോത്തര ഡിസൈന്‍ സോഫ്റ്റ്‌വെയറുകളായ കോറല്‍ ഡ്രോ, ഫോ്‌ട്ടോഷോപ്പ്, റീച്ച്, കാഡ് എന്നിവയില്‍ വിദഗ്ധപരിശീലനം നല്‍കും. ഫാഷന്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഡ്രസ്സ് ഡിസൈനിംങ്്, പറ്റേണ്‍ മേക്കിങ്, തുണിയുടെ ഘടന അറിയുവാന്‍ വേണ്ടി നെയ്ത്ത് പരിശീലനം, തുണിയുടെ ക്വാളിറ്റി മനസ്സിലാക്കുന്നതിന് വേണ്ടി ഫാബ്രിക്ക് ടെസ്റ്റിങ് എന്നിവ ഈ കോഴ്‌സിന്റെ പ്രത്യേകതയാണ്. ഒരു വര്‍ഷക്കാലയളവുള്ള ഈ കോഴ്‌സിന് എസ്.എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത. കോഴ്‌സ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് വീവിങ്, പ്രോസസ്സിങ്, ഗാര്‍മെന്റ് മേക്കിങ് ഫാക്ടറികളില്‍ ജോലി സാധ്യത യുള്ള കോഴ്‌സാണിത്. കോഴ്‌സ് ഫീ കോഷന്‍ ഡെപ്പോസിറ്റ് ഉള്‍പ്പെടെ 21,200 രൂപ. അപേ ക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂലൈ അഞ്ച്. അപേക്ഷഫോം ഓഫീസില്‍ നിന്ന് നേരിട്ടോ ഇന്‍സ്റ്റിറ്റ്യൂട്ട് വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് തപാല്‍ വഴിയോ നേരിട്ടോ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയക്കാം. അപേക്ഷ ഫീസില്ല. വിശ ദവിവരങ്ങള്‍ക്ക് താഴെ കാണുന്ന വിലാസത്തില്‍ ബന്ധപ്പെടുക. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി-കണ്ണൂര്‍, പി.ഒ. കിഴുന്ന, തോട്ടട, ഫോണ്‍: 0497 2835390. വെബ്‌സൈറ്റ് : www.iihtkannur.ac.in, ഇമെയില്‍ : info@iihtkannur.ac.in

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!