മണ്ണാര്‍ക്കാട്: അനധികൃത മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട് യുവാവിനെ മണ്ണാര്‍ക്കാട് എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്തു. തിരുവിഴാംകുന്ന് പുളിക്കലടി പൂളമണ്ണ വീട്ടില്‍ രാജേഷ് (43) ആണ് പിടിയിലായത്. ചെറിയ പ്ലാസ്റ്റിക് കുപ്പികളിലായി വില്‍പ്പന ക്ക് സൂക്ഷിച്ചിരുന്ന രണ്ട് ലിറ്ററോളം മദ്യവും പിടിച്ചെടുത്തു. ഇത്തരത്തില്‍ കുപ്പികളിലാ ക്കിയ മദ്യം ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുന്നതാണ് രീതി. വില്‍പ്പനക്ക് ഉപയോ ഗിച്ചിരുന്ന സ്‌കൂട്ടറും കസ്റ്റഡിയില്‍ എടുത്തു. തിരുവിഴാംകുന്ന് ഭാഗങ്ങളില്‍ അനധികൃ ത മദ്യവില്‍പ്പന നടത്തുന്നതായി എക്സൈസിന് രഹസ്യവിവരവും പരാതിയും ലഭിച്ചി രുന്നു. റേഞ്ച് ഇന്‍സ്പെക്ടര്‍ അബ്ദുള്‍ അഷ്റഫിന്റെ നിര്‍ദേശപ്രകാരം അസി. എക്സൈ സ് ഇന്‍സ്പെക്ടര്‍ ബഷീര്‍ കുട്ടി, പ്രിവന്റീവ് ഓഫീസര്‍ ഹംസ, മറ്റു ഉദ്യോഗസ്ഥരായ അശ്വ ന്ത്, ഷിബിന്‍ ദാസ് എന്നിവരുമാണ് പരിശോധന നടത്തിയത്.പിടികൂടിയ മദ്യത്തിന് സര്‍ ക്കാര്‍ അംഗീകൃത ലേബലോ സ്റ്റിക്കറുകളോ ഒന്നുമുണ്ടായിരുന്നില്ല ഇതിനെക്കുറിച്ച് കൂ ടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.