അലനല്ലൂര്‍ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അലനല്ലൂര്‍ യൂത്ത് വിംങിന്റെ ആഭിമുഖ്യത്തില്‍ പെരുന്നാള്‍ നിലാവ് എന്ന പേരില്‍ വ്യാപാരി കുടുംബ സംഗമം നടത്തി. കെ.വി.വി.ഇ.എസ്. അലനല്ലൂര്‍ യൂണിറ്റ് പ്രസിഡന്റ് ബാബു മൈക്രോ ടെക് ഉദ്ഘാടനം ചെയ്തു. യൂത്ത് വിംങ് പ്രസിഡന്റ് യൂസഫ് ചോലയില്‍ അധ്യക്ഷനായി. പി.പി.കെ. അബ്ദുറഹ്മാന്‍, സുബൈര്‍ തുര്‍ക്കി, നിയാസ് കൊങ്ങത്ത്, സി.എ.നാസര്‍, ഷഹനീര്‍ ബാബു, വിഷ്ണു ഡീല്‍, കരീം കലാകേന്ദ്ര, നജീബ് സെയിന്‍, ടി.ആരിഫ്, രാജന്‍ കൃഷ്ണ, യൂസഫ് സിറ്റി, ജംഷാദ് വൈറസ്, ടി.കെ.മുസ്തഫ, ഇ.കെ.ബാബു, സുധീര്‍ ബാബു പ്രശോഭ്, റിഷാദ് റൗഹ, സി.കെ.സലീം, സാലിം സിദ്ധിഖി, നൗഷാദ് ദോസ്ത്, രാജീവ് കാര, സാബിഖ് സിറ്റി, കെ.പി.ബഷീര്‍, മുസ്തഫ തനിമ, ശിഹാബ്, നവാസ് മദീന, അഫ്‌സല്‍, സെബാസ്റ്റ്യന്‍ സ്വാതി, സതീശന്‍ ഉണ്ണിയാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടേയും കലാപരിപാടികള്‍, മിമിക്‌സ്, ഗാനമേള, ഡാന്‍സ് മുട്ടിപ്പാട്ട് തുടങ്ങിയ അരങ്ങേറി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!