ലക്കിടി:കിള്ളിക്കുറുശ്ശി മംഗലം കുഞ്ചന്‍ സ്മാരകത്തിന്റെ ആഭിമുഖ്യ ത്തില്‍ നാട്യശാലയില്‍ തുള്ളല്‍ മഹോല്‍സവത്തിന് തുടക്കമായി. തുള്ളല്‍ കലയുടെ വൈവിധ്യങ്ങള്‍ ആസ്വാദകരിലേക്കേതിക്കുന്ന അഞ്ച് അവതരണങ്ങളാണ് ആദ്യദിനത്തില്‍ അരങ്ങേറിയത്. ഘോഷയാത്ര എന്ന കഥയെ അടിസ്ഥാനമാക്കി കൂത്തുപറമ്പ് കലാമണ്ഡലം മഹേന്ദ്രന്‍ അവതരിപ്പിച്ച ഓട്ടന്‍ തുള്ളലോടെ അരങ്ങുണര്‍ന്നു. തുടര്‍ന്ന് കോട്ടയം ശ്രീവല്‍സം പ്രഭുല്‍ കുമാര്‍ അവതരിപ്പിച്ച ഗരുഡഗര്‍വ്വഭംഗം,അമ്പലപ്പുഴ സുരേഷ് വര്‍മ്മയുടെ പാത്രചരിതം തുടങ്ങീ ഓട്ടന്‍തുള്ളലുകളും ദൃശ്യഗോപിനാഥ് പുനലൂര്‍ അവതരിപ്പിച്ച നാളായണീചരിതം പറയന്‍തുളളല്‍, കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം രാജേഷിന്റെ കല്യാണസൗഗന്ധികം ശീതങ്കന്‍ തുള്ളല്‍ എന്നിവയും അരങ്ങേറി. സാംസ്‌ക്കാരിക ഫെലോഷിപ്പ് കലാകാരന്‍മാരുടെ മിഴാവ് മേളവും ഉണ്ടായിരുന്നു. കുഞ്ചന്‍ നമ്പ്യാാര്‍ സ്മാരകം ചെയര്‍മാന്‍ ഇ.രാമചന്ദ്രന്‍ കലാകാര ന്മാര്‍ക്ക് അ ഉപഹാരം നല്‍കി.