ശ്രീകൃഷ്ണപുരം: ബ്ലോക്ക് പഞ്ചായത്തിലെ കറമ്പറ്റ തോട്ടു പാലത്തിന്റെ ശിലാസ്ഥാപനം പി.ഉണ്ണി എം.എല്‍.എ നിര്‍വഹിച്ചു.ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.അരവിന്ദാക്ഷന്‍ അധ്യക്ഷനായി. ജനകീയ പദ്ധതികള്‍ ജനങ്ങള്‍ ആഗ്രഹിക്കുന്ന വിധത്തില്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. രണ്ട് കരകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കുള്ള പോംവഴിയാണെന്നും ക്ഷീര കാര്‍ഷിക മേഖലയായ കറമ്പറ്റയില്‍ പാലം വരുന്നത് കാര്‍ഷിക മേഖലയുടെ അഭിവൃദ്ധിക്കുതകുമെന്നും എം.എല്‍.എ പറഞ്ഞു.
2018-19 സാമ്പത്തിക വര്‍ഷത്തെ ആസ്തി വികസന ഫണ്ടിലുള്‍പ്പെടുത്തി 25 ലക്ഷം രൂപയാണ് പാലത്തിന്റെ നിര്‍മ്മാണത്തിനായി വകയിരുത്തിയിട്ടുള്ളത്. ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ ആറ്, ഏഴ് വാര്‍ഡുകളിലെ നിവാസികളാണ് പദ്ധതിയുടെ ഉപയോക്താക്കള്‍. മണ്ണമ്പറ്റ തോട്ടര ഐ.എ.എസ് ക്ലബ്ബ് പരിസരത്ത് നടന്ന പരിപാടിയില്‍ ശ്രീകൃഷ്ണപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എന്‍.ഷാജു ശങ്കര്‍, വാര്‍ഡ് മെമ്പര്‍ കെ.രാജന്‍, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.വിനോദ് കുമാര്‍, കടമ്പഴിപ്പുറം സര്‍വ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് സി.ഹരിദാസന്‍, നൗഷാദ്, കെ. കെ. രാകേഷ് ശങ്കര്‍ പങ്കെടുത്തു.