തച്ചനാട്ടുകര:പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധി ക്കുന്ന പ്രതിപക്ഷ നേതാക്കളെയും സാംസ്‌കാരിക നായകരെയും വിദ്യാര്‍ത്ഥികളെയും അടിച്ചമര്‍ത്തുകയും അറസ്റ്റ് ചെയ്യുന്ന നടപടിയില്‍ പ്രതിഷേധിച്ചും ഇന്റര്‍നെറ്റ് ഉള്‍പ്പടെ റദ്ദ് ചെയ്ത് പൗര സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുകയും ചെയ്യുന്ന ബി.ജെ.പി ഭരണ കൂട നടപടിയില്‍ പ്രതിഷേധിച്ച് തച്ചനാട്ടുകര പഞ്ചായത്ത് യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി കരിങ്കല്ലത്താണില്‍ നിന്നും തുടങ്ങിയ പ്രകടനം ചെത്തല്ലൂരില്‍ സമാപിച്ചു. യൂത്ത് ലീഗ് ജില്ലാ സീനിയര്‍ വൈസ് പ്രസിഡന്റ് കെ.പി.എം സലീം മാസ്റ്റര്‍, യൂത്ത് ലീഗ് പഞ്ചായ ത്ത് പ്രസിഡന്റ് സി.പി.സുബൈര്‍, സെക്രട്ടറി നിസാര്‍ തെക്കും മുറി,ഇല്യാസ് കുന്നുംപുറം,സഫ്വാന്‍ മാസ്റ്റര്‍, ഉമ്മര്‍ ചോലശ്ശീരി എന്നിവര്‍ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കി.സമാപന യോഗം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കെ. ഹംസ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ് നേതാക്കളുള്‍പ്പടെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ പങ്കെടുത്തു.