മണ്ണാര്‍ക്കാട്:വലതുകനാലിലൂടെ ഡിസംബര്‍ ഒന്ന് മുതല്‍ വെള്ളം തുറന്ന് വിടുമെന്ന കാഞ്ഞിരപ്പുഴ ഡാം അധികൃതരുടെ വാക്ക് വിശ്വസിച്ച് നെല്‍കൃഷിയിറക്കിയ തെങ്കരയിലേയും സമീപ പ്രദേ ശങ്ങളിലേയും കര്‍ഷകര്‍ വിഷമവൃത്തത്തില്‍. വെള്ളമെത്താ ത്തത് മൂലം ഏക്കര്‍ കണക്കിന് നെല്‍കൃഷി ഉണക്ക് ഭീഷണിയിലായ തോടെ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് കര്‍ഷകര്‍. തെങ്കര മേലാമുറി,ചേറുംകുളം,കൈതച്ചിറ ഭാഗങ്ങളിലുള്ള കര്‍ഷ കരാണ് പ്രയാസത്തിലായിരിക്കുന്നത്.മകരമാസത്തില്‍ കൊയ്യാനു ള്ള മുണ്ടകന്‍വിളയുടെ മുണ്ടകന്‍ വിളയുടെ നെല്‍കൃഷി കതിരാ കാറായ സമയത്താണ് വെള്ളം ലഭിക്കാതിരിക്കുന്നത്. തെങ്കര, പൊറ്റ ശ്ശേരി പഞ്ചായത്തുകളുടെ അധീനതയിലുള്ള പ്രദേശങ്ങളില്‍ കനാ ലുകളുടെ അറ്റകുറ്റപണികള്‍ ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല.ഇത് കാരണം ഡാമില്‍ നിന്ന് അഥവാ വെള്ളം തുറന്ന് വിട്ടാലും വലതു കനാലിന്റെ വാലറ്റ പ്രദേശങ്ങളിലേക്ക് വെള്ളമെത്തില്ല. പഞ്ചായ ത്തുകള്‍ ഇക്കാര്യത്തില്‍ തികഞ്ഞ അലംഭാവമാണ് കാണിക്കുന്ന തെന്നും ഇതിനാലാണ് കര്‍ഷകര്‍ക്ക് വിളയ്ക്കാവശ്യമായ സമയത്ത് വെള്ളം കിട്ടാത്തതെന്നും കര്‍ഷക കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോ ജക മണ്ഡലം കമ്മിറ്റി ചൂണ്ടിക്കാട്ടി. കനാലുകള്‍ വൃത്തിയാക്കി വെള്ളമെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.ഈ ആവശ്യമുന്നയിച്ച് സമരം നടത്താന്‍ കര്‍ഷക കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി തീരുമാനി ച്ചു. കനാലുകളുടെ പ്രവൃത്തി പൂര്‍ത്തിയാകുന്ന മുറയ്ക്ക് വലതു കനാലിലൂടെ കൃഷിക്കാവശ്യമായ വെള്ളം തുറന്ന് വിടാനകുമെന്ന് കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി അസി.എഞ്ചിനീയര്‍ അറിയിച്ചു.