അലനല്ലൂര്‍:എസ് കെ എസ് എസ് എഫ് അലനല്ലൂര്‍ മേഖല സര്‍ഗലയം സമാപിച്ചു.ജനറല്‍ വിഭാഗത്തില്‍ അലനല്ലൂര്‍ ക്ലസ്റ്ററിന് ഓവറോള്‍, കോട്ടോപ്പാടം ക്ലസ്റ്റര്‍ രണ്ടാം സ്ഥാനവും തിരുവിഴാംകുന്ന് ക്ലസ്റ്റര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹിദായ വിഭാഗത്തില്‍ കോട്ടോ പ്പാടം ദര്‍സ് ചാമ്പ്യന്മാരായി. കുളപ്പറമ്പ് ദര്‍സ് രണ്ടാംസ്ഥാനവും കച്ചേരിപ്പറമ്പ് ദര്‍സ് മൂന്നാം സ്ഥാനവും നേടി.സര്‍ഗലയം എസ് കെ എസ് എസ് എഫ് ജില്ല ഉപാദ്ധ്യക്ഷന്‍ സയ്യിദ് ഹുസൈന് തങ്ങള്‍ കൊടക്കാട് ഉദ്ഘാടനം ചെയ്തു.ശമീര്‍ ഫൈസി കോട്ടോപ്പാടം മുഖ്യ പ്രഭാഷണം നടത്തി. മേഖല പ്രസിഡണ്ട് വി.ടി.എ.ഖാദര്‍ അദ്ധ്യ ക്ഷനായി .ഉബൈദ് മാസ്റ്റര്‍ ആക്കാടന്‍, ബാബു മാസ്റ്റര്‍, ഒ.എം. ഇസ്ഹാഖ് ഫൈസി, തുഫൈല്‍ അസ്ഹരി, അസ്ഹര്‍ മാസ്റ്റര്‍, ഷൗക്കത്ത് .എം.കെ, മനാഫ് ദാരിമി, ഉമ്മര്‍ തിരുവിഴാംകുന്ന്, സത്താര്‍ കമാലി, സാലിം ആര്യമ്പാവ്, സല്മാന്, മുഹമ്മദ് കുട്ടി ഹാജി,മശ്ഹൂര്‍, ഇഖ്ബാല്‍ മുസ്ലിയാര്, ഇസ്മായീല്‍ മുസ്ലിയാര്, സിദ്ദീഖ് മുസ്ലിയാര് സംബന്ധിച്ചു. മേഖല ജന.സെക്രട്ടറി യാസര്‍ അസ്ഹരി സ്വാഗതവും സര്‍ഗലയം കണ്‍വീനര്‍ ടി.മുബഷിര്‍ നന്ദിയും പറഞ്ഞു.