അലനല്ലൂര്‍:എടത്തനാട്ടുകര ചക്കുരല്‍,ചൂരിയോട് പ്രദേശത്തെ കര്‍ഷകര്‍ കാട്ടാനശല്ല്യത്താല്‍ പൊറുതിമുട്ടുന്നു. രാത്രികാലങ്ങളി ലെത്തുന്ന കാട്ടാനക്കൂട്ടം വന്‍തോതില്‍ കൃഷി നാശം വരുത്തുക യാണ്.ചക്കംതൊടി മുഹമ്മദ്,ചക്കംതൊടി അലി അക്ബര്‍, ചക്കം തൊടി ആമിന,ചക്കംതൊടി അബ്ദുള്‍സലാം എന്നിവരുടെ വാഴ കൃഷി കഴിഞ്ഞ ദിവസം കാട്ടാന ക്കൂട്ടം നശിപ്പിച്ചു.വനപാലകര്‍ സ്ഥലത്തെത്തി കാട്ടാനക്കൂട്ടത്തെ തുരത്തിയെങ്കിലും രാത്രിയോടെ ആനക്കൂട്ടം കാടിറങ്ങിയെത്തു കയായിരുന്നു.എടത്തനാട്ടുകര അങ്ങാടിയോടും ചൂരിയോടിനോടും ചേര്‍ന്ന ഒരു കിലോമീറ്റര്‍ ദൂരത്തായുള്ള ചക്കുരല്‍ പ്രദേശം ജന വാസ കേന്ദ്രമാണ്.ഈ ഭാഗത്ത് തെരുവ് വിളക്കുകളില്ലാത്തത് രാത്രികാലങ്ങളില്‍ ഇതുവഴിയുള്ള യാത്ര ഭീതിദമാക്കുന്നു .പുലര്‍ കാലങ്ങളില്‍ ടാപ്പിംഗ് തൊഴിലാളി കള്‍ക്കാണ് ഏറെ പ്രയാസം സൃഷ്ടിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം കഴിഞ്ഞ കുറച്ച് ദിവസ ങ്ങളായി തുടര്‍ച്ചയായി കാട്ടാനകള്‍ പ്രദേ ശത്തേക്ക് വരുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.വാഴ കൃഷി വന്‍തോ തില്‍ നശിപ്പിക്കുന്ന തിനാല്‍ കാട്ടാനകളെ ഭയന്ന് മുണ്ടക്കുന്ന് ചൂരി യോട് പ്രദേശത്തെ കര്‍ഷകരായ ചുങ്കന്‍ ഹംസ,ചുങ്കന്‍ സുധീര്‍ ,ചുങ്കന്‍ മൊയ്തുപ്പ ഹാജി എന്നിവര്‍ കുലക്കാറായ നാനൂറില്‍പ്പരം വാഴകള്‍ വെട്ടിമാറ്റേണ്ട ഗതികേടുണ്ടായി.കാട്ടാന ശല്ല്യം കാരണം കൃഷിയിറക്കാന്‍ വയ്യെന്നായതോടെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് കര്‍ഷകര്‍.കാട്ടാന കൃഷി നശിപ്പിച്ച ചക്കുരല്‍ പ്രദേശത്ത് അലനല്ലൂര്‍ ഗ്രാമ പഞ്ചായത്തംഗം സി മുഹമ്മദാലി,ബീറ്റ് ഫോറസ്റ്റര്‍മാരായ ജി ശക്തിവേല്‍,എം.ഹരി,ആര്‍.കാളി മുത്തു, ആര്‍.സുധീഷ്, കെ.സുരേ ഷ്,കര്‍ഷക പ്രതിനിധികളായ ചേരിയാടന്‍ അബ്ദുറഹ്മാന്‍,നിജാസ് ഒതുക്കുംപുറത്ത്,കുരുക്കള്‍ മഹറൂഫ്, പി.ജയപ്രകാശ്, കെ.മുബഷീ ര്‍, കെ.ഹംസ എന്നിവര്‍ സന്ദര്‍ശിച്ചു.കാട്ടാനകളെ പ്രതിരോധിക്കാന്‍ വനംവകുപ്പ് വനാതിര്‍ത്തിയില്‍ സൗരോര്‍ജ്ജ വേലി നിര്‍മ്മിക്കണ മെന്നും ചൂരിയോട് ഭാഗങ്ങളില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കണ മെന്നും,കൃഷിനാശം വരുന്ന കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാ രം നല്‍കണമെന്നും പഞ്ചായത്തംഗം സി മുഹമ്മദാലി ആവശ്യ പ്പെട്ടു.