പാലക്കാട്:അരങ്ങിന് തിരശീല വീഴുന്ന ദിനത്തിന് ആവേശമായി ശിങ്കാരി മേളം മത്സരം. ഗവ: മോയൻസ് സ്കൂൾ മൈതാനത്ത് നടന്ന മത്സര ത്തിൽ 9 ടീമുകളാണ് പങ്കെടുത്തത്. ഒരു ടീമിൽ 12 മുതൽ 16 വരെ അംഗങ്ങളുണ്ടായിരുന്നു. ഓരോരുത്തരും ആവേശത്തോടെ പരസ്പരം മത്സരിച്ച് കൊട്ടി തിമർത്തു. പുരുഷന്മാർക്ക് മാത്രം വഴങ്ങുന്ന കലാ രൂപം എന്നതിൽ നിന്ന് മാറി മത്സരത്തിൽ മാത്രമല്ല എവിടെയും തങ്ങൾക്കിത് വഴങ്ങും എന്ന് തെളിയിക്കുന്ന തായി രുന്നു മത്സരം. മനോധർമം , ലയം ,താളം, വാദ്യങ്ങളുടെ യോജിപ്പ് , നാദം എന്നിവ വിലയിരുത്തിയാണ് മികച്ചവയെ തെരഞ്ഞെടുത്തത്. മത്സരാർഥി കളുടെ ആവേശം കാണികൾക്കും പ്രചോദനമായി. മികച്ച പ്രകടന ത്തിലൂടെ ഒന്നാം സ്ഥാനം ലഭിച്ചത് കോഴിക്കോട് കരിവട്ടൂർ സിഡി എസിലെ വനജ ആന്റ് ടീമിനാണ്. നാലുതവണ തുടർച്ചയായാണ് ടീം സംസ്ഥാന കലോത്സവത്തിൽ വിജയികളാ വുന്നത്. ഒമ്പതു വർഷമായി ശിങ്കാരിമേളം രംഗത്ത് പ്രവർത്തി ക്കുന്ന ഈ കലാ കാരികൾ ഇതിനോടകം രണ്ടായിരത്തിലധികം വേദികളിൽ മേളം അവതരിപ്പിച്ചു കഴിഞ്ഞു. രണ്ടാം സ്ഥാനം എറണാകുളവും കണ്ണൂരും പങ്കിട്ടപ്പോൾ, മൂന്നാം സ്ഥാനം കാസർഗോഡ് നേടി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!