മണ്ണാര്‍ക്കാട് : ജലജീവന്‍ മിഷന്‍ പദ്ധതിപ്രകാരം ആറു പഞ്ചായത്തുകളിലെ അരലക്ഷം വീടുകളിലേക്ക് ശുദ്ധജലമെത്തിക്കുന്നതിന് പാലക്കാട് -കോഴിക്കോട് ദേശീയപാതയോ രത്ത് പൈപ്പുകളിടുന്നതിനുള്ള ഒരുക്കത്തില്‍ ജലഅതോറിറ്റി. പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം നിരാക്ഷേപ പത്രം (എന്‍.ഒ.സി) നല്‍കിയാല്‍ വൈകാതെ തന്നെ പ്രവൃത്തികള്‍ ആരംഭിക്കുമെന്ന് ജല അതോറിറ്റി അധികൃതര്‍ അറിയിച്ചു.
കരിമ്പ,മുണ്ടൂര്‍,കോങ്ങാട്, തച്ചനാട്ടുകര, കോട്ടോപ്പാടം, അലനല്ലൂര്‍ പഞ്ചായത്തുകള്‍ക്ക് വേണ്ടി ദേശീയപാതയില്‍ രണ്ട് റീച്ചുകളിലായാണ് പ്രവൃത്തികള്‍ നടത്തുക. കരിങ്കല്ല ത്താണി മുതല്‍ കുമരംപുത്തൂര്‍ വരെ പാതയുടെ ഇരുഭാഗത്തായി 26 കിലോമീറ്ററിലും, പൊന്നങ്കോട് മുതല്‍ മൈലംപുള്ളിവരെ ഇരുവശത്തായി 25 കിലോമീറ്റര്‍ ദൂരത്തിലും പൈപ്പുകള്‍ സ്ഥാപിക്കും. ആകെയുള്ള51 കിലോമീറ്റര്‍ ദൂരത്തില്‍ എട്ടിടങ്ങളില്‍ റോ ഡിന് കുറുകെയായി പൈപ്പുകള്‍ സ്ഥാപിക്കേണ്ടി വരുന്നുണ്ട്. അനുമതിക്കും മറ്റുമുള്ള ഫീസ് ഇനത്തില്‍ 2.58 കോടിരൂപയോളം ജലഅതോറിറ്റി ദേശീയപാത വിഭാഗത്തിന് അടച്ചിട്ടുണ്ട്. ദേശീയപാതയോരത്ത് പൈപ്പുകളിടുന്നതിനായി അഞ്ച് തവണയോളം ജലഅതോറിറ്റി ദേശീയപാത അധികൃതര്‍ക്ക് അപേക്ഷനല്‍കിയിരുന്നു. വകുപ്പുമേധാ വികള്‍ നടത്തിയ ഇടപെടലിലാണ് തടസ്സങ്ങള്‍ ഒഴിവായത്. ഇതേ തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് ജലഅതോറിറ്റി, പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം ഉദ്യോഗസ്ഥര്‍ സംയുക്ത സ്ഥലപരിശോധനയും പൂര്‍ത്തിയാക്കി.
പാതയ്ക്ക് കോട്ടംതട്ടിക്കാതെ അരുകില്‍ കിടങ്ങ് നിര്‍മിച്ചും, അടിഭാഗംതുരന്ന് പൈപ്പ് തള്ളിനീക്കി പാതയ്ക്ക് കുറുകെ സ്ഥാപിക്കുന്ന തരത്തിലുമാണ് പ്രവൃത്തി ആസൂത്ര ണം ചെയ്തിട്ടുള്ളത്. പാതയുടെ അരുകില്‍ ടാറുള്ള ഭാഗത്ത് നിന്നും ഒന്നരമീറ്ററിനുള്ളി ലാണ് പൈപ്പിടുന്നതെങ്കില്‍ മെറ്റലും പാറപ്പൊടിയും മറ്റും ചേര്‍ത്ത മിശ്രിതമിട്ട് ഈഭാ ഗത്ത് സംരക്ഷണം ഉറപ്പുവരുത്തും. ചാലുകള്‍ മണ്ണിട്ട്നികത്തി ഉറപ്പിക്കുമെന്നും ജല അതോറിറ്റി അധികൃതര്‍ അറിയിച്ചു. 90 മില്ലീ മീറ്റര്‍ മുതല്‍ 350 മില്ലീമീറ്റര്‍ വരെ വ്യാ സമുള്ള വലിയ കുഴലുകളാണ് ജലവിതരണത്തിനായി വിന്യസിക്കുക.നാട്ടുകല്‍ മുതല്‍ താണാവ് വരെ ദേശിയപാത പ്രവൃത്തി നടത്തിയ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്നും നിരാക്ഷേപപത്രം നല്‍കുന്നപക്ഷം പൊതു മരാമത്ത് ദേശീയപാതവിഭാഗം ഇത് ജലഅതോറ്റിക്ക് കൈമാറുമെന്നാണ് ലഭ്യമാകുന്ന വിവരം. ഒരാഴ്ചക്കുള്ളില്‍ ഇത് ലഭ്യമാകുമെന്നും അറിയുന്നു.
എന്‍.ഒ.സി ലഭിച്ചാല്‍ ഡിസംബര്‍ പകുതിയോടെ പണി ആരംഭിച്ച് 2025 ഫെബ്രുവരിയി ല്‍ പൂര്‍ത്തിയാക്കാമെന്ന കണക്കുകൂട്ടലിലാണ് ജലഅതോറിറ്റി. ചെത്തല്ലൂര്‍ മുറിയങ്കണ്ണി പ്പുഴ കേന്ദ്രീകരിച്ചാണ് തച്ചനാട്ടുകര സമഗ്രകുടിവെള്ള പദ്ധതി പ്രവര്‍ത്തിക്കുക. ഇതി ന്റെ ഭാഗമായി നാട്ടുകല്‍ തേങ്ങാക്കണ്ടം മലയില്‍ 66ലക്ഷം ലിറ്റര്‍ സംഭരണശേഷി യുള്ള ടാങ്ക് നിര്‍മിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. കാഞ്ഞിരപ്പുഴയില്‍ നിന്നാണ് കരിമ്പ,മുണ്ടൂര്‍,കോങ്ങാട് പഞ്ചായത്തുകളിലേക്ക് വെള്ളമെത്തിക്കുക. പുളിഞ്ചോടില്‍ പുതിയ ജലശുദ്ധീകരണശാലയും കോങ്ങാട് കോട്ടയില്‍ 23ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കും പൂര്‍ത്തിയായിട്ടുണ്ട്. കരിമ്പ പാറക്കലില്‍ പുതിയ ടാങ്ക് നിര്‍മിക്കുന്നതിനുള്ള പ്രവൃത്തികളും ഉടനെ തുടങ്ങുമെന്ന് അധികൃതര്‍ പറയുന്നു.