മണ്ണാര്‍ക്കാട്: മികച്ച സഹകരണസംഘങ്ങള്‍ക്ക് കേരള ബാങ്ക് നല്‍കുന്ന എക്സലന്‍സ് അവാര്‍ഡ് ജില്ലയില്‍നിന്നുള്ള ഒന്നാംസ്ഥാനക്കാരായ മണ്ണാര്‍ക്കാട് റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഏറ്റുവാങ്ങി. പ്രാഥമിക കാര്‍ഷികവായ്പാ സംഘങ്ങളുടെ 2022-23 സാമ്പത്തിക വര്‍ഷത്തെ സാമൂഹികവും സാമ്പത്തികവുമായ ഇടപെടലുകളും സാമൂ ഹികവികസന പ്രവര്‍ത്തനങ്ങളും വിലയിരുത്തിയാണ് അവാര്‍ഡ്. കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സഹകര ണവകുപ്പ് മന്ത്രി വി.എന്‍.വാസവന്‍ എന്നിവരുടെ സാനിധ്യത്തില്‍ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കല്‍ ഉള്‍പ്പടെയുള്ള അധികൃതര്‍ ചേര്‍ന്ന് അവാര്‍ഡ് സമ്മാനിച്ചു. റൂറല്‍ ബാങ്കിനുവേണ്ടി വൈസ് പ്രസിഡന്റ് റഷീദ് ബാബു, സെക്രട്ടറി എസ്. അജയകുമാര്‍, ഭരണസമിതി അംഗങ്ങളായ പി.രാധാകൃഷ്ണന്‍, എന്‍.സി. മാണി ക്യന്‍, സുബൈദ, സൗമ്യ എന്നിവര്‍ ചേര്‍ന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!