മണ്ണാര്‍ക്കാട് : റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താനും, വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാ നും പരാതികള്‍ പരിഹരിക്കുന്നതിനുമായി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ‘തെളിമ’ പദ്ധതി പ്രകാരം അപേക്ഷിക്കാം. അപേക്ഷകള്‍ക്കായി റേഷന്‍ കടകളിലും താലൂക്ക് സപ്ലൈ ഓഫീസുകളിലും പ്രത്യേക പെട്ടികള്‍ (ഡ്രോപ് ബോക്‌സ്) നവംബര്‍ 15 മുതല്‍ സ്ഥാപി ച്ചിട്ടുണ്ട്. അംഗങ്ങളുടെ ആധാര്‍ നമ്പര്‍ ചേര്‍ക്കുന്നതിനും റേഷന്‍ കാര്‍ഡ് അംഗങ്ങളു ടെയും ഉടമകളുടെയും പേര്, വയസ്സ്, മേല്‍വിലാസം, കാര്‍ഡുടമയുമായുള്ള ബന്ധം, ആധാര്‍ നമ്പര്‍, അംഗങ്ങളുടെ തൊഴില്‍, എല്‍.പി.ജി/ വൈദ്യുതി കണക്ഷന്‍ തുടങ്ങിയ വിവരങ്ങളിലെ തെറ്റുകള്‍ തിരുത്തുന്നതിനും പദ്ധതി പ്രകാരം അപേക്ഷ സമര്‍പ്പിക്കാം. കൂടാതെ, അനര്‍ഹമായി കൈവശം വെച്ചിട്ടുള്ള മുന്‍ഗണന – അന്ത്യോദയ അന്നയോ ജന, പിങ്ക് കാര്‍ഡുകളെ കുറിച്ചുള്ള വിവരവും നല്‍കാവുന്നതാണ്. തെറ്റുകള്‍ തിരുത്തു ന്നതിനും കൂട്ടി ചേര്‍ക്കലുകള്‍ക്കും ആവശ്യമായി വരുന്ന രേഖകളും അപേക്ഷയോ ടൊപ്പം പെട്ടിയില്‍ നിക്ഷേപിക്കണം. ആഴ്ചതോറും പെട്ടിയിലെ അപേക്ഷകള്‍ പരിശോ ധിച്ച് താലൂക്ക് സപ്ലൈ ഓഫീസുകള്‍ കാര്‍ഡുകളിലെ തെറ്റുകള്‍ തിരുത്തി നല്‍കും. ഡിസംബര്‍ 15 വരെയാണ് കാര്‍ഡിലെ തെറ്റുകള്‍ തിരുത്തുവാനുള്ള അവസരം. ജില്ല യിലെ എല്ലാ കാര്‍ഡുടമകളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാ ണെന്ന് പാലക്കാട് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.