പാലക്കാട് :കുടുംബശ്രീ സംസ്ഥാന കലോത്സവത്തില്‍ 115 പോയി ന്റുമായി കാസര്‍കോട് ഓവറോള്‍ ചാമ്പ്യന്‍മാരായി. തുടര്‍ച്ചയായി മൂന്ന് തവണ കുടുംബശ്രീ കലോത്സവ വിജയികള്‍ ആയതോടെ ഹാട്രിക്ക് നേടിയിരിക്കുകയാണ് കാസര്‍ഗോഡ് ജില്ല.87 പോയിന്റോ ടെ കണ്ണൂര്‍ രണ്ടാം സ്ഥാനവും 62 പോയിന്റോടെ കോഴിക്കോട് മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ ട്രോഫി വിതര ണം ചെയ്തു.മികച്ച കലാകാരികളെ കൈവശമുള്ള കലയിലൂടെ ജീവിക്കാന്‍ പ്രാപ്തരാക്കുന്ന സംവിധാനം കുടുംബശ്രീ ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. കുടുംബശ്രീ സ്ത്രീകളുടെ സംഘശക്തി വളര്‍ത്തി യെന്നും മതേതര കേരളത്തിന് കുടുംബശ്രീ കൂട്ടായ്മ നല്‍കിയ സംഭാ വന വലുതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.പ്രളയകാലത്ത് കുടുംബ ശ്രീ പ്രസ്ഥാനം നല്‍കിയത് 12.5 കോടിയുടെ സഹായമാണെന്നും മന്ത്രി ഓര്‍മിപ്പിച്ചുഷാഫി പറമ്പില്‍ എം. എല്‍. എ അധ്യക്ഷനായ പരിപാടിയില്‍ എം .എല്‍. എ മാരായ കെ. വി വിജയദാസ് കെ.ബാബു ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.മൂന്നു ദിവസങ്ങളിലായി നടന്ന കലോത്സവ ത്തില്‍ 19 സ്റ്റേജിനങ്ങളിലും ആറ് സ്റ്റേജിതര മത്സരങ്ങളുമായി സംസ്ഥാനത്തെ രണ്ടായിരത്തിലധികം കലാപ്രതിഭകളാണ് പങ്കെടുത്തത്. മലയാള നോവല്‍ സാഹിത്യത്തിലെ പ്രശസ്ത ആറ് സ്ത്രീ കഥാപാത്രങ്ങളുടെ പേരില്‍ ഒരുക്കിയ ആറ് വേദികളിലാ

യാണ് മത്സരം നടന്നത്. കുടുംബശ്രീ പ്രതിനിധാനം ചെയ്യുന്ന 43 ലക്ഷം സ്ത്രീകളുടെ വളര്‍ച്ചയും മുന്നേറ്റവും പ്രതിഫലിപ്പിക്കുന്ന സാംസ്‌ക്കാരിക മേളയായാണ് ‘അരങ്ങ്’ സംഘടിപ്പിച്ചത്. ഗവ: വിക്ടോറിയ കോളേജ് , ഗവ. മോയന്‍ എല്‍. പി. സ്‌കൂള്‍ , ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി എന്നിവിടങ്ങളിലെ ആറ് അരങ്ങുകളിലായാണ് മത്സരങ്ങള്‍ നടന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!