പാലക്കാട്:വാളയാര്‍ കേസില്‍ പുനരന്വേഷണം നടത്തി കുറ്റവാളി കള്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും ബെമല്‍ സ്വകാര്യ വല്‍ക്കരിക്കു ന്നതില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്നും സിഐടിയു ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.വാളയാര്‍ കേസന്വേഷണത്തി ലും പ്രൊസിക്യൂഷന്‍ നടപടിയിലും ഉണ്ടായ വീഴ്ച പരിശോധിക്കണ മെന്നും കുട്ടികളുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമ ത്തിന് മുന്നില്‍ കൊണ്ട് വരണമെന്നും യോഗം ആവശ്യപ്പെട്ടു. 56,000 കോടി രൂപ ആസ്തിയുള്ള ബെമലിനെ 518 കോടി രൂപയ്ക്ക് വില്‍ക്കാ നാണ് നീക്കം.മെട്രോ കോച്ചുകള്‍,റെയില്‍വേ കോച്ചുകള്‍, ഖനന ത്തിന് സഹായകമാകുന്ന അത്യധുനിക യന്ത്രങ്ങള്‍ എന്നിവ നിര്‍മി ച്ച് നല്‍കുന്ന ബെമല്‍ വില്‍ക്കാനുള്ള ശ്രമത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറിയില്ലെങ്കില്‍ ശക്തമായ സമരത്തിന് സിഐടിയു നേതൃ ത്വം നല്‍കുമെന്ന് ജില്ലാ കമ്മിറ്റിയോഗം അറിയിച്ചു. സിഐടിയു ജില്ലാ കമ്മിറ്റി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് പികെ ശശി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം ഹംസ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.സംസ്ഥാന സെക്രട്ടറി എം ചന്ദ്രന്‍,ജില്ലാ ട്രഷറര്‍ ടി കെ അച്യുതന്‍,സംസ്ഥാന കമ്മിറ്റി അംഗം എസ് ബി രാജു,എ പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.