തുടര്‍വിദ്യാഭ്യാസ കലോത്സവത്തില്‍ താരമായി തങ്കമ്മ
കൊടുവായൂര്‍:പഠിക്കാനുള്ള അതിയായ ആഗ്രഹത്താലാണ് തങ്കമ്മയെന്ന 77 കാരി തുല്യത പഠനത്തിനെത്തിയത്. എന്നാല്‍ ഇവര്‍ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ‘മിടുക്കി ‘യാണെന്ന് അടിവരയിടുന്നതാണ് പങ്കെടുത്ത മത്സരങ്ങളിലെല്ലാമുള്ള അവരുടെ മികവ്. സ്റ്റേജിതര മത്സരങ്ങളായ കഥപറയല്‍, വായന എന്നിവയില്‍ തങ്കമ്മ ഒന്നാം സ്ഥാനവും നാടന്‍പാട്ട് മത്സരത്തില്‍ മൂന്നാംസ്ഥാനവും…