കൊടുവായൂര്‍:വിവിധ സാഹചര്യങ്ങളാല്‍ പഠനം പാതിവഴിയില്‍ മുടങ്ങിയവര്‍ക്ക് പ്രോത്സാഹനവും പ്രചോദനവുമാണ് തുടര്‍ വിദ്യാഭ്യാസ കലോത്സവമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. കൊടുവായൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ സാക്ഷരത മിഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന തുടര്‍വിദ്യാഭ്യാസ കലോത്സവത്തിന്റെ രണ്ടാം ദിനത്തില്‍ സ്റ്റേജിന മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പഠനം ഉപേക്ഷിച്ചവരെ അറിവിന്റെ പാതയിലേക്ക് നയിക്കാന്‍ സാക്ഷരതാ പഠനത്തിലൂടെ സാധിക്കുമെന്നും അത് ഊട്ടിയുറപ്പിക്കു കയാണ് തുടര്‍വിദ്യാഭ്യാസ കലോത്സവങ്ങളിലൂടെ ലക്ഷ്യമാക്കു ന്നത്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍, വായ്പ പദ്ധതികള്‍ സംബന്ധിച്ച് തുടര്‍ വിദ്യാഭ്യാസ പഠിതാക്കളെ ബോധവത്കരിക്കണമെന്ന് മന്ത്രി പറഞ്ഞു.ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ ഒമ്പതാമത് ജില്ലാതല തുടര്‍ വിദ്യാഭ്യാസ കലോത്സവമാണ് നടക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി അധ്യക്ഷയായ പരിപാടിയില്‍ രമ്യ ഹരിദാസ് എം.പി, പദ്മശ്രീ ശിവന്‍ നമ്പൂതിരി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ. നാരായണ ദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശാരദ തുളസിദാസ്, ജില്ലാ പഞ്ചായത്ത് പൊതുമരാമരത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ. സുധാകരന്‍, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ. ഗീത, കൊടുവായൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജി. കൃഷ്ണപ്രസാദ് ,സാക്ഷരത മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ദീപാ ജയിംസ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പ്രേരക്മാര്‍ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!