കാരാകുര്‍ശ്ശി കാവിന്‍പടി ശ്രീകുറുമ്പ കാവിലെ ഉച്ചാറല് വേലമഹോത്സവം ഹരിത പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുന്നതിന്റെ ഭാഗമായി എയിംസ് കലാകായിക വേദി ആന്‍ഡ് ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ ഉത്സവ പറമ്പിലെ വിവിധ ഭാഗങ്ങളില്‍ വേസ്റ്റുബിന്നുകള് സ്ഥാപിച്ചു. പ്ലാസ്റ്റിക് ബോട്ടിലുകള്‍ കവറുകള്‍ തുടങ്ങിയ മാലിന്യ ങ്ങള് ശേഖരിക്കാന്‍ വേണ്ടിയാണിത്. എയിംസിന്റെ എന്റെ നാട് നല്ല നാട്, മാതൃകാ ഗ്രാമം പദ്ധതിയിലുള്‍പ്പെടുത്തിയാണ് വേസ്റ്റുബിന്നുകള് സ്ഥാപിച്ചത്. ഗ്രാമ പഞ്ചായത്ത് അംഗം പി.സുഭാഷ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എസ്.സുശാന്ത് അധ്യ ക്ഷനായി. വാര്‍ഡ് മെമ്പര്‍ കെ.രാധാകൃഷ്ണന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുമിത, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അമ്പിളി, അനിത, വായനശാലാ സെക്രട്ടറി എം.ജി രഘുനാഥ്, ഹരിതകര്‍മ്മ സേന കോര്‍ഡിനേറ്റര്‍ അശ്വതി, പി.അമല്‍ എന്നിവര്‍ സംസാരിച്ചു.
