പാലക്കാട്: ജില്ലാ ആശുപത്രിയില്‍ രോഗികള്‍ക്ക് പരമാവധി ശുശ്രൂഷയും പരിചരണ വും ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ജുഡീഷ്യല്‍ അംഗം കെ. ബൈജൂ നാഥ് .ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കേശവന് (67) എന്ന രോഗി 2023 ഒക്ടോബര്‍ 30ന് ചികിത്സ കിട്ടാതെ മരിച്ചുവെന്ന പരാതിയിലാണ് ഉത്തരവ്.ജില്ലാ ആശുപത്രി സൂപ്രണ്ടില്‍ നിന്നും കമ്മീഷന് റിപ്പോര്‍ട്ട് വാങ്ങി. കൂട്ടിരിപ്പുകാരില്ലാതെ ആശുപത്രിയിലെത്തിയ രോഗി ചികിത്സ സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും ഭക്ഷണം മാത്രം മതിയെന്ന് ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വയറുവേദനയാണെന്ന് പറഞ്ഞ രോഗിക്ക് മരുന്നും ഭക്ഷണവും വസ്ത്രങ്ങളും നല്കി. പരിശോധനകള്‍ക്ക് നിര്‍ദ്ദേശിച്ചപ്പോള്‍ രക്തം നല്‍കാനോ ലാബ് പരിശോധനകള്‍ക്ക് വിധേയനാകാനോ തയ്യാറായില്ല. എങ്കിലും ചികിത്സ തുടര്‍ന്നു. ഒക്ടോബര്‍ 28, 29 ദിവസങ്ങളില്‍ രോഗിയു ടെ നില മെച്ചപ്പെട്ടു. എന്നാല്‍ ഒക്ടോബര്‍ 30ന് രോഗം വഷളാവുകയും മരണത്തിന് കീഴടങ്ങുകയുംചെയ്തു. രോഗിയെ ആശുപത്രിയിലെത്തിച്ചവരോ പരാതി നല്കിയവരോ രോഗിയെ ശ്രദ്ധിക്കാനോ പരിചരിക്കാനോ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയു ന്നു.എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അനാഥാരായവരെ ചികിത്സിക്കാന്‍ ജില്ലാ ആശുപ ത്രിയില്‍ വാര്‍ഡും മറ്റു സൗകര്യങ്ങളും ഉണ്ടായിരുന്നുവെന്നും ഇത് പൊളിച്ചുമാറ്റി യശേഷം ഇത്തരം സൗകര്യങ്ങള്‍ പുനഃസ്ഥാപിച്ചിട്ടില്ലെന്നും പരാതിക്കാരനായ റഹീം ഒലവക്കോട് കമ്മീഷനെ അറിയിച്ചു. പരാതിവിഷയത്തില് ആശുപത്രി അധികൃതര്‍ സ്വീകരിച്ച നടപടിയില്‍ അപാകതകളില്ലെന്നും ഉത്തരവില്‍ പറഞ്ഞു.
