കൊടുവായൂര്‍:സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ സാക്ഷരത, 4, 7, 10, ഹയര്‍സെക്കന്‍ഡറി, ട്രാന്‍സ്‌ജെന്‍ഡര്‍ തുല്യത പഠിതാക്ക ള്‍ക്കും പ്രേരക്മാര്‍ക്കും, ഇന്‍സ്ട്രക്ടര്‍മാര്‍ക്കും ജില്ലാതല തുടര്‍ വിദ്യാഭ്യാസ കലോല്‍സവം ഈ മാസം 19,20 തിയ്യതികളില്‍ കൊടുവായൂര്‍ ഗവ.ഹൈസ്‌കൂളില്‍ നടക്കും. കലോത്സവ നടത്തി പ്പിനായുള്ള സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതി ചെയര്‍മാനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ശാന്തകുമാരി യേയും കണ്‍വീനറായി ജില്ലാ സാക്ഷരതാ മിഷന്‍ കോര്‍ഡിനേറ്റര്‍ ദീപാ ജയിംസിനെയും തെരഞ്ഞെടുത്തു. വൈസ് ചെയര്‍മാന്‍മാര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദാ തുളസീദാസ്,പഞ്ചായത്ത് പ്രസിഡന്റുമാരായ ജി.കൃഷ്ണപ്രസാദ്,എംഎം ഫാറൂഖ്, ശ്ശികല, കെ.ജയശ്രീ,സൈരന്ധ്രി മോഹന്‍ദാസ്,ശാലിനി കറുപ്പേഷ്,ബേബി സുധ. കൊടുവായൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന യോഗം കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദ തുളസീദാസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജി.കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍എസ് ശില്‍പ്പ, കെ.ജയശ്രീ,ശശികല,എംഎ ഗണേശന്‍, ഓമന സുബ്രഹ്മണ്യന്‍, സുധ, പി.വി.പാര്‍വ്വതി തുടങ്ങിയവര്‍ സംസാരിച്ചു.ജില്ലാ സാക്ഷരാത മിഷന്‍ കോര്‍ഡിനേറ്റര്‍ ദീപ ജയിംസ് സ്വാഗതവും പ്രേരക് കെ ബാബു നന്ദിയും പറഞ്ഞു.