ഇടതുകര കനാല്‍വഴി ജലവിതരണം തുടരുന്നു
കാഞ്ഞിരപ്പുഴ : കൃഷി ആവശ്യത്തിന് കനാല്‍വഴി വിതരണം ചെയ്യാന്‍ കാഞ്ഞിരപ്പുഴ അണക്കെട്ടില്‍ അവശേഷിക്കുന്നത് നാല്‍പ്പത് ദിവസത്തേക്കുള്ള വെള്ളമെന്ന് അധി കൃതര്‍. അണക്കെട്ടിന്റെ സംഭരണശേഷിയായ 70.80 ദശലക്ഷം മീറ്റര്‍ ക്യൂബില്‍ 59.65 ദശലക്ഷം മീറ്റര്‍ക്യൂബ് വെള്ളമുണ്ടെന്നാണ് ഇന്നലത്തെ കണക്ക്. ജലനിരപ്പ് 95.50 മീറ്റര്‍. സംഭരണശേഷിയുടെ 84ശതമാനം വെള്ളമാണ് നിലവിലുള്ളത്. കര്‍ഷകരുടെ ആവശ്യ പ്രകാരം ഇടതുവലതുകര കനാല്‍വഴി ജലവിതരണം തുടരുകയാണ്. വലതുകര കനാല്‍ വഴി 55 ദിവസവും ഇടതുകര കനാല്‍വഴി 70 ദിവസവും ജലവിതരണം നടത്താനാണ് ഇത്തവണ തീരുമാനിച്ചിട്ടുള്ളത്. ഇതില്‍ വലതുകര കനാല്‍വഴി 30ദിവസവും ഇടതുകര കനാല്‍വഴി 25 ദിവസവും ജലവിതരണം നടത്തി കഴിഞ്ഞു.
കൃഷിക്കായി ഇക്കുറി ആദ്യം തുറന്നത് ഇടതുകര കനാലാണ്. ജലസേചന പദ്ധതിയുടെ വാലറ്റ പ്രദേശമായ ചളവറ, അമ്പലപ്പാറ, അനങ്ങനടി പഞ്ചായത്തുകളിലെ കര്‍ഷകരു ടെ ആവശ്യപ്രകാരം കഴിഞ്ഞ ഡിസംബര്‍ 13നാണ് കനാല്‍ തുറന്നത്. ദിവസങ്ങള്‍ക്ക് ശേഷം വലതുകരപ്രധാന കനാല്‍വഴി തെങ്കര മേഖലയിലേക്കും വെള്ളം വിട്ടു. നിലവി ല്‍ ഒറ്റപ്പാലം മേഖലയിലേക്കുള്ള കൃഷിക്കായി ഇടതുകര കനാല്‍ തുറന്നിട്ടുണ്ട്. വലതു കര കനാലിന്റെ അരകുര്‍ശ്ശി ഭാഗത്തേക്ക് രണ്ട് ദിവസം മുമ്പ് തുറന്ന ഉപകനാല്‍ ഇന്ന ലെ അടച്ചു. ബണ്ട് പൊട്ടലടക്കമുള്ള പ്രശ്നങ്ങളെ തരണം ചെയ്യാന്‍ തുടര്‍ച്ചയായല്ലാതെ ഇടവേളകളെടുത്താണ് ജലവിതരണം നടത്തുന്നത്. കനാലുകള്‍ തുറക്കുകയും അടക്കു കയും ചെയ്യുന്നത് കര്‍ഷകരുടെ ആവശ്യപ്രകാരമായതിനാല്‍ കാര്യമായ പരാതികള്‍ ക്കും ഇടവരുന്നില്ല. കെ.പി.ഐ.പി. അധികൃതര്‍ പുലര്‍ത്തുന്ന ജാഗ്രതയും ക്രമീകരണങ്ങ ളും സുഗമമായ ജലവിതരണവും സാധ്യമാക്കുന്നു.
വിളവിറക്കുന്നതിന് മുന്നോടിയായി ജലസേചന- കൃഷി വകുപ്പുകള്‍, കര്‍ഷകര്‍ എന്നി വരുടെ യോഗം ചേരുകയും ഒരേസമയം കൃഷിയിറക്കാനും കര്‍ഷകര്‍ക്ക് കൃഷിവകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. ഭൂരിഭാഗം കര്‍ഷകരും ഇത് പാലിച്ചതിനാല്‍ ഒരേസമയം ത ന്നെ വെള്ളത്തിന് ആവശ്യകത വരികയും ചെയ്തു. മെച്ചപ്പെട്ടനിലയില്‍ ഇത്തവണ കനാ ലുകള്‍ വൃത്തിയാക്കിയതും നബാര്‍ഡ് ഫണ്ട് വിനിയോഗിച്ചുള്ള അറ്റകുറ്റപണികളും പ്ര യോജനപ്രദമായി. കാര്‍ഷിക മേഖലയിലേക്ക് ജലവിതരണം ആരംഭിക്കുന്നതിന് മുമ്പേ കനാലുകളിലെ ചെളിയും മറ്റ് തടസങ്ങളും നീക്കം ചെയ്തതിനാല്‍ വാലറ്റ പ്രദേശങ്ങളി ലേക്ക് വേഗത്തില്‍ വെള്ളമെത്തിയിരുന്നു. അതേസമയം കാലവര്‍ഷവും തുലാവര്‍ഷ വും ദുര്‍ബലപ്പെട്ടതിന് പിന്നാലെ ഇടമഴയില്ലാത്തതും വേനല്‍മഴ വൈകുന്നതും ആശങ്ക യ്ക്ക് വഴിവെക്കുന്നു. എല്ലാവര്‍ഷവും 10 എം.എം ക്യൂബ് വെള്ളം കുടിവെള്ള ആവശ്യ ത്തിനായും അണക്കെട്ടില്‍ നീക്കിവെക്കാറുണ്ട്. ജല അതോറിറ്റിയുടെ പമ്പിംങ് ഹൗസു കളിലേക്കും ജലസേചന പദ്ധതിയുടെ കീഴിലുള്ള തടയണകള്‍ നിറയ്ക്കുന്നതിനും വേണ്ടിയാണിത്. ഇത്തവണ വരള്‍ച്ച രൂക്ഷമായാല്‍ കുടിവെള്ളത്തിന് കൂടുതല്‍ വെള്ളം കരുതിവെക്കേണ്ടി വന്നേക്കാം.
