നെന്‍മാറ:കുതിരാനിലെ തുരങ്കപാതയുടെ നിര്‍മ്മാണ തടസ്സം പരിഹരിക്കുന്നതിന് അടിയന്തിര നടപടികളെടുക്കുമെന്ന് കേന്ദ്ര വിദേശ, പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു.നിര്‍മ്മാണത്തില്‍ കാലതാമസം നേരിടുന്നത് എന്തുകൊണ്ടാണെന്നും എവിടെയാണ് പ്രശ്നങ്ങളെന്നും കണ്ടെത്തി നടപടികള്‍ സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സംസ്ഥാന പൊതുമരാമത്ത് മന്ത്രിയുമായി ഈ വിഷയം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.