കൊല്ലങ്കോട്:പഴനിയില്‍ നിന്നും തൃശ്ശൂരിലേക്ക് കാറില്‍ കടത്തുക യായിരുന്ന പത്ത് കിലോ കഞ്ചാവ് കൊല്ലങ്കോട് എക്‌സൈസ് റേഞ്ച് സംഘം നടത്തിയ വാഹനപരിശോധനക്കിടെ പിടികൂടി. സംഭവവു മായി ബന്ധപ്പെട്ട് തൃശ്ശൂര്‍ സ്വദേശികളായ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍,ഒല്ലൂക്കര, മണ്ണുത്തി, ചെറുവത്തൂര്‍ വീട്ടില്‍ അഖില്‍ ബാബു (23) ഒല്ലൂക്കര, മണ്ണുത്തി, മാളനി വീട്ടില്‍ ഭരത് രാജ് (23) എന്നി വരാണ് അറസ്റ്റിലായത്.ശനിയാഴ്ച ഉച്ചയ്ക്ക് 12.45 ഓടെ കൊല്ലങ്കോട് മാഞ്ചിറയില്‍ ഗോവിന്ദാപുരം കൊല്ലങ്കോട് റോഡില്‍ ഡോള്‍ഫിന്‍ ഓഡിറ്റോറിയത്തിന് മുന്‍വശം റോഡരുകില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് മാരുതി റിട്‌സ് കാറില്‍ കടത്തുക യായിരുന്ന കഞ്ചാവ് പിടികൂടിയത്. കാര്‍ കസ്റ്റഡിയിലെടുത്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്.ബാലഗോപാലന്‍, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.സുരേഷ്, പ്രിവന്റീവ് ഓഫീസര്‍ എന്‍.ഗോപകുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി.ഗിരീഷ്,കെ.അബ്ദുല്‍കലാം,എസ്.രാജീവ്,കെ.ബിജുലാല്‍, ഷെയ്ക്ക് ദാവൂദ്.ജി, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ മാരായ കെ.സി.സംഗീത ,പി.വൈ.സീനത്ത്, എം.സന്ധ്യ ,എക്‌സൈ സ് ഡ്രൈവര്‍ ഷെയ്ക്ക് മുജീഹ് റഹ്മാന്‍ എന്നിവരടങ്ങുന്ന സംഘ മാണ് കഞ്ചാവ് കടത്ത് പിടികൂടിയത്. ചിറ്റൂര്‍ ജെഎഫ്‌സിഎം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.കഴിഞ്ഞ ദിവസം അരുവന്നൂര്‍ പറമ്പില്‍ നടത്തിയ വാഹന പരിശോധനയില്‍ പഴനിയില്‍ നിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും രണ്ട് കിലോ കഞ്ചാവ് എക്‌സൈസ് റേഞ്ച് സംഘം പിടികൂടിയിരുന്നു.സംഭവത്തില്‍ രാമവര്‍മപുരം ആനപ്പാറയില്‍ സന്തോഷ് (36),വി.ആര്‍.രാജീവ് (36) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.