147.78 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളുമായി ജില്ലാ പഞ്ചായത്ത് ബജറ്റ്
പാലക്കാട്:കാര്‍ഷിക ജില്ലയായ പാലക്കാടിന്റെ കാര്‍ഷിക ഉല്പാദന മേഖലയ്ക്ക് മുന്‍തൂക്കം നല്കി ജില്ലാ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തിലെ നിലവിലെ ഭരണസമിതിയുടെ 2020-2021 വര്‍ഷത്തെ അവസാനത്തെ ബജറ്റിലാണ് മുന്‍വര്‍ഷങ്ങളില്‍ നടപ്പിലാക്കിയ പദ്ധതികളുടെ പൂര്‍ത്തീകരണത്തോടൊപ്പം നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍തൂക്കം നല്കി ഫണ്ട്…
സ്നേഹസ്പര്‍ശം സഹായനിധി കൈമാറി
കപ്പൂര്‍: രക്താര്‍ബുദം ബാധിച്ച് തിരുവനന്തപുരം ആര്.സി.സി.യില്‍ ചികിത്സയില്‍ കഴിയുന്ന കപ്പൂര്‍ പഞ്ചായത്തിലെ കാഞ്ഞിരത്താണി അക്ഷയ കേന്ദ്രം ജീവനക്കാരിയുടെ മകന് പ്രജിന്റെ തുടര്‍ ചികിത്സയ്ക്കായി അക്ഷയ ജില്ലാ ഓഫീസും അക്ഷയ സംരംഭകരും സംയുക്തമായി സ്നേഹസ്പര്‍ശം സഹായ നിധിയില്‍ സമാഹരിച്ച 1,30,000 രൂപ കൈമാറി.…
ദുരന്ത നിവാരണ പദ്ധതി; ശില്പശാല സംഘടിപ്പിച്ചു
ആലത്തൂര്‍: ഗ്രാമപഞ്ചായത്തിലെ വാര്‍ഡുതല ദുരന്ത നിവാരണ പദ്ധതി രേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നുള്ള കുടുംബശ്രീ, ആശാ, അങ്കണവാടി പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ഏകദിന ശില്പശാല സംഘടിപ്പിച്ചു. ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ ‘നമ്മള് നമുക്കായി’ എന്ന പേരില്‍ സംഘടിപ്പിച്ച പരിശീലന…
ബെമല്‍ സ്വകാര്യവത്ക്കരണം: അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വി എസ് അച്യുതാനന്ദന്റെ കത്ത്
പാലക്കാട്: പൊതുമേഖലാ സ്ഥാപനമായ ബെമല്‍ ഇന്ത്യ ലിമിറ്റഡ് പൂര്‍ണമായും സ്വകാര്യവത്ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം തടയുന്നതിന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് കൂടിയായ വി എസ് അച്യുതാനന്ദന് എം.എല്‍.എ മുഖ്യമന്ത്രി പിണറായി വിജയന്…
പൂക്കോട്ടുകാവില്‍ കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയ രണ്ട് റോഡുകള്‍ തുറന്നു
ശ്രീകൃഷ്ണപുരം: ബ്ലോക്ക് പഞ്ചായത്ത് 2019 -20 ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ കോണ്‍ക്രീറ്റ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച രണ്ട് റോഡുകള്‍ ഉദ്ഘാടനം ചെയ്തു. 11-ാം വാര്‍ഡ് മുന്നൂര്‍ക്കോട് നായാടി കോളനി റോഡിന്റെ കോണ്‍ക്രീറ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി ബ്ലോക്ക് പഞ്ചാ യത്ത് അഞ്ചു ലക്ഷം രൂപയും…
കിറ്റ് വിതരണം ചെയ്തു
പാലക്കാട്:മുത്തൂറ്റ് ഫിനാന്‍സ് മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ പണിമുടക്ക് സമരം നടത്തി ക്കൊണ്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് സഹായമായി അവശ്യ വസ്തുക്കളടങ്ങിയ കിറ്റ്, സമരസഹായ സമിതിയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തു. സിഐടിയു ജില്ലാ സെക്രട്ടറി എം.ഹംസ ഉദ്ഘാടനം ചെയ്തു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം…
കെടിഡിസിയിലെ എല്ലാ കരാര്‍ ജീവനക്കാരേയും സ്ഥിരപ്പെടുത്തണം
പാലക്കാട്:കെടിഡിസിയിലെ മുഴുവന്‍ കരാര്‍ ജീവനക്കാരെയും സ്ഥിരപ്പെടുത്തണമെന്ന് കെടിഡിസി എംപ്ലോയീസ് അസോസിയേഷന് (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.സിഐടിയു ജില്ലാ ട്രഷറര്‍ ടികെ അച്യുതന് ഉദ്ഘാടനം ചെയ്തു.കെടിഡിസിഎ ജില്ലാ പ്രസിഡന്റ് സ്വാമിനാഥ് പി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എസ് ശ്രീകുമാര്‍,ജില്ലാ സെക്രട്ടറി പിപി സനില്‍…
കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തി
പാലക്കാട് :മിനിമം വേതനം 21000 രൂപയാക്കുക, സർക്കാരിനു നൽകിയ നിവേദനം പരിഗണിച്ച് കാലതാമസം കൂടാതെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക, കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പാചകവാതക വിതരണ തൊഴിലാളികൾ ആൾ കേരള ഗ്യാസ് ഏജൻസീസ് തൊഴിലാളി…
വേറിട്ട കൃഷിരീതിയുമായി നെന്മാറ ബ്ലോക്ക് പഞ്ചായത്ത്; തീറ്റപ്പുല്ലിനൊപ്പം കശുമാങ്ങയും സൗജന്യം
നെന്മാറ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ വേറിട്ട കൃഷിരീതിയിലൂടെ നെന്മാറ ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാനത്തിന് മാതൃകയാകുന്നു. തീറ്റപ്പുല്ലും ഹൈബ്രിഡ് കശുമാവ് തൈകളും ഒരേ സ്ഥലത്ത് ഒരുമിച്ച് പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ചെയ്താണ് ബ്ലോക്ക് പഞ്ചായത്തും നെന്മാറ ഗ്രാമപഞ്ചായത്തും പുതിയ രീതി അവലംബിച്ചത്.…
‘നല്ല ആരോഗ്യത്തിന് നല്ല നടത്തം’ വാക്കത്തോണ്‍ നടത്തി; ജില്ലാ ഭക്ഷ്യസുരക്ഷാ ബ്രാന്‍ഡ് അംബാസിഡര്‍, ഒളിമ്പ്യന്‍ പ്രീജ ശ്രീധരന്
പാലക്കാട് :’നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം’ എന്ന സന്ദേശം മുന്‍നിര്‍ത്തി പൊതുജനപങ്കാളിത്തതോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആര്‍ദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പ് വാക്കത്തോണ്‍ സംഘടിപ്പിച്ചു. പാലക്കാട് കോട്ടയില്‍ നടന്ന പരിപാടി ജില്ലാ കലക്ടര്‍ ഡി. ബാലമുരളി ഉദ്ഘാടനം…