പാലക്കാട് :മിനിമം വേതനം 21000 രൂപയാക്കുക, സർക്കാരിനു നൽകിയ നിവേദനം പരിഗണിച്ച് കാലതാമസം കൂടാതെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക, കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പാചകവാതക വിതരണ തൊഴിലാളികൾ ആൾ കേരള ഗ്യാസ് ഏജൻസീസ് തൊഴിലാളി യൂണിയൻ(സിഐടിയു)ന്റെ നേതൃത്വത്തിൽ പാലക്കാട് കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തി. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എസ്.ബി.രാജു ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ സെക്രട്ടറി എ.ഉണ്ണിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സിഐടിയു ജില്ലാ കമ്മിറ്റി അംഗം പി.കെ.സുബ്രമണ്യൻ സംസാരിച്ചു. എ.സുരേഷ് സ്വാഗതവും സി.ഉണ്ണിക്കൃഷ്ണൻ നന്ദിയും പറഞ്ഞു.