യുവാവ് പുഴയില്‍ മരിച്ചനിലയില്‍
അഗളി: അട്ടപ്പാടിയില്‍ ചാവടിയൂരിനടുത്ത് കല്‍ക്കണ്ടിയൂരില്‍ യുവാവിന്റെ ജഡം ശിരുവാണിപ്പുഴയില്‍ കണ്ടെത്തി. കല്‍കണ്ടിയൂരിലെ മുരുകന്റെ മകന് മണി (22) ആണ് മരിച്ചത്. അപസ്മാരം വന്നതാകാമെന്നാണ് പൊലിസിന്റെ നിഗമനം.പുഴയില്‍ മീന്‍ പിടിക്കാന്‍ ചൂണ്ടയിയിട്ടിരിക്കുന്നത് കണ്ടതായി ചിലര്‍ പറയുന്നു.മുത്തശ്ശി ചെല്ലി യുടെ വീട്ടിലായിരുന്നു താമസം.
സ്കൂട്ടര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു
അഗളി: സുഹൃത്തുക്കളുമൊത്ത് സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ മറിഞ്ഞുണ്ടായ അപകട ത്തില്‍ ഒരാള്‍ മരിച്ചു. പുതൂര്‍ പഞ്ചായത്തിലെ ഗൊട്ടിയാര്‍കണ്ടി ആനക്കട്ടി ഊരിലെ അയ്യപ്പന്റെ മകന് മനുപ്രസാദ് (18) ആണ് മരണപ്പെട്ടത്. ഞായര്‍ ഉച്ചയ്ക്ക് 12.30 ഓടെ യാണ് സംഭവം. പാലൂരില്‍ നിന്നും ഗൊട്ടിയാര്കണ്ടിയിലേക്ക് സുഹൃത്തുക്കള്‍ക്കൊപ്പം…
വഴിത്തര്‍ക്കത്തിന്റെ പേരില്‍ അയല്‍വാസിയെ ബ്ലേഡുകൊണ്ട് മുറിവേല്‍പ്പിച്ചെന്ന്
ചിറ്റൂര്‍ : വഴിത്തര്‍ക്കത്തിന്റെ പേരില്‍ അയല്‍വാസിയെ ബ്ലേഡുകൊണ്ട് മുറിവേല് പ്പിച്ചെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. പുത്തന്കുടുത്തുകാവ് നെല്ലുകുത്തുപാറ വി. മുരളീധരന് (59) ആണ് അറസ്റ്റിലായത്. അയല്‍വാസിയായ പുത്തന്കുടത്തുകാവ് എസ്. പ്രകാശനെ (45) പരിക്കേല്‍പ്പിച്ചതായാണ് പരാതി. വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് ശനിനായഴ്ച ചിറ്റൂര്‍ പൊലിസില്‍…
പി.കെ ശശിക്കെതിരെ പാര്‍ട്ടി നടപടി
പാലക്കാട് : ജില്ലയിലെ മുതിര്‍ന്ന സി.പി.എം. നേതാവും മുന്‍ എം.എല്‍എയും കെടി ഡിസി ചെയര്‍മാനുമായ പി.കെ ശശിക്കെതിരെ പാര്‍ട്ടി നടപടി. പാര്‍ട്ടിയുടെ സ്ഥാന മാനങ്ങളില്‍ നിന്നും മാറ്റാന്‍ ഇന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദ ന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ…
പരിസ്ഥിതിലോലം: കൂടുതല്‍ വ്യക്തതവേണമെന്ന് സംയുക്ത കര്‍ഷക സമിതി
കാഞ്ഞിരപ്പുഴ: പരിസ്ഥിതി ലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ അഞ്ചാം കരട് പട്ടികയിലുള്‍പ്പെടുത്തിയ ജില്ലയിലെ 14 വില്ലേജുകളുടെ അതിര്‍ത്തി നിര്‍ണയവുമായി ബന്ധപ്പെട്ടുള്ള ഭൂപടങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പരിസ്ഥിതിവകുപ്പ് തയ്യാറാകണമെന്ന് പാലക്കാട് രൂപത പാസ്റ്ററല്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള സംയുക്ത കര്‍ഷക സംരക്ഷണസമിതി ആവശ്യപ്പെട്ടു. കാഞ്ഞിരപ്പുഴ സെയ്ന്റ്…
അമ്പാഴക്കോടില് ആവേശമായി കാളപൂട്ട്; മത്സരം വയനാടിന് കൈത്താങ്ങേകാന്‍
കോട്ടോപ്പാടം : വയനാടിന് കൈത്താങ്ങേകാനായി അമ്പാഴക്കോടില് നടത്തിയ കാള പൂട്ട് മത്സരം നാട്ടുകാര്‍ക്കും കാളപൂട്ട് ആരാധകര്‍ക്കും ആവേശമായി. കാളപൂട്ട് സംസ്ഥാ നകമ്മിറ്റിയും കാളപൂട്ട് സ്നേഹിതന്മാര് സമൂഹ മാധ്യമ കൂട്ടായ്മയും സംയുക്തമായാണ് മത്സരം നടത്തിയത്.പാലക്കാട്, മലപ്പുറം, കോഴിക്കോട്, തൃശൂര്‍, കൊല്ലം എന്നീ ജില്ലക…
ജില്ലാതല തദ്ദേശഅദാലത്ത് നാളെ; പരാതികള്‍ നേരിട്ടും നല്‍കാം
പാലക്കാട് : തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തില്‍ ജില്ലാതല തദ്ദേശ അദാലത്ത് നാളെ മണപ്പുള്ളിക്കാവിലുള്ള കോസ്മോപൊളിറ്റന്‍ ക്ലബി ല്‍ രാവിലെ 9.30മുതല്‍ നടക്കും. അദാലത്തില്‍ നേരിട്ടും പരാതി നല്‍കാമെന്ന് എല്‍. എസ്.ജി.ഡി. ജോയിന്റ് ഡയറക്ടര്‍ എം.കെ ഉഷ…
മീലാദ് ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു
കോട്ടോപ്പാടം : നബിദിനത്തോടനുബന്ധിച്ച് അമ്പാഴക്കോട് മുനവ്വിറുല് ഇസ്ലാം ഹയര്‍ സെക്കന്‍ഡറി മദ്റസയില്‍ നടക്കുന്ന മീലാദ് ഫെസ്റ്റിന്റെ ലോഗോ പ്രകാശനം സ്വദര്‍ മുഅല്ലിം കെ.എ മുഹമ്മദ് ഷക്കീര്‍ മദ്റസ പ്രസിഡന്റ് പാറശ്ശേരി ഹസ്സന് ലോഗോയുടെ പകര്‍പ്പ് നല്കി നിര്‍വഹിച്ചു. കെ.ഹംസ മാസ്റ്റര്‍, സി.അഷ്റഫ്,…
കര്‍ഷകദിനം ആചരിച്ചു
തെങ്കര : കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കര്‍ഷകദിനം ആചരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടിന്റു സൂര്യകുമാര്‍ അധ്യക്ഷയായി. തിരഞ്ഞെടുത്ത കര്‍ഷ കരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം രമാസുകുമാരന്, ഗ്രാമ പഞ്ചായത്ത് സ്ഥിരം…
കര്‍ഷകദിനം ആചരിച്ചു
കല്ലടിക്കോട്: കര്‍ഷകദിനത്തോടനുബന്ധിച്ച് കരിമ്പ പഞ്ചായത്ത് കൃഷിഭവന്റെ നേ തൃത്വത്തില്‍ കര്‍ഷക- കര്‍ഷകതൊഴിലാളി ആദരവും അവാര്‍ഡ് വിതരണവും നട ത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ് രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കോമളകുമാരി അധ്യക്ഷയായി. മികച്ച നെല്‍കര്‍ഷക ഗംഗാദേവി മാട്ടു മ്മല്,…