ചിറ്റൂര്‍ : വഴിത്തര്‍ക്കത്തിന്റെ പേരില്‍ അയല്‍വാസിയെ ബ്ലേഡുകൊണ്ട് മുറിവേല്‍ പ്പിച്ചെന്ന പരാതിയില്‍ ഒരാള് അറസ്റ്റില്‍. പുത്തന്‍കുടുത്തുകാവ് നെല്ലുകുത്തുപാറ വി. മുരളീധരന്‍ (59) ആണ് അറസ്റ്റിലായത്. അയല്‍വാസിയായ പുത്തന്‍കുടത്തുകാവ് എസ്. പ്രകാശനെ (45) പരിക്കേല്‍പ്പിച്ചതായാണ് പരാതി. വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് ശനിനായഴ്ച ചിറ്റൂര്‍ പൊലിസില്‍ പ്രകാശന്‍ പരാതി നല്‍ിയിരുന്നു. ഞായറാഴ്ച രാവിലെ 10 മണിക്ക് പൊലിസ് സ്റ്റേഷനില്‍ ഹാജരാവണമെന്ന് നിര്‍ദേശം രണ്ടുപേര്‍ക്കും നല്‍ കിയിരുന്നതായി പൊലിസ് പറഞ്ഞു. ഞായറാഴ്ച രാവിലെ പൊലിസ് സ്റ്റേഷനില്‍ പോകുന്നതിന് മുമ്പ് മുരളീധരന്‍ അയല്‍വാസിയായ പ്രകാശന്റെ വീട്ടുമുറ്റത്ത് ചെന്ന് വഴക്കുണ്ടാക്കുകയും ഇരുവരും തമ്മില്‍ കയ്യേറ്റമുണ്ടാവുകയും ചെയ്തു. സംഭവം കണ്ടുനിന്ന പ്രകാശന്റെ ഭാര്യ തടയാന്‍ നോക്കിയെങ്കിലും കൈയിലിരുന്ന ബ്ലേഡുപയോഗിച്ച് മുരളീധരന്‍ പ്രകാശനെ മുറിവേല്‍പ്പിക്കുകയായിരുന്നുവെന്നാണ് പരാതി. കഴുത്തിലും കൈകളിലും വയറ്റിലുമായി മുറിവേറ്റ പ്രകാശനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
content copied from mathrubhumi