കല്ലടിക്കോട്: കര്‍ഷകദിനത്തോടനുബന്ധിച്ച് കരിമ്പ പഞ്ചായത്ത് കൃഷിഭവന്റെ നേ തൃത്വത്തില്‍ കര്‍ഷക- കര്‍ഷകതൊഴിലാളി ആദരവും അവാര്‍ഡ് വിതരണവും നട ത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ് രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കോമളകുമാരി അധ്യക്ഷയായി. മികച്ച നെല്‍കര്‍ഷക ഗംഗാദേവി മാട്ടു മ്മല്‍, മികച്ച കേരകര്‍ഷകന്‍ ജോര്‍ജ് വേളൂര്‍,പഴം- പച്ചക്കറി കര്‍ഷകന്‍ രമേശ് തച്ചൊ ടിയില്‍, മികച്ച യുവകര്‍ഷകന്‍ വിജോയ് പുളിക്കല്‍, മികച്ച വനിതകര്‍ഷക ശോഭന സുബ്രഹ്മണ്യന്‍, മികച്ച സമ്മിശ്ര കര്‍ഷക ജെസ്സി മാത്യു,എസ് സി-എസ് ടി കര്‍ഷകന്‍ അനു വാക്കോട്,തേനീച്ച കര്‍ഷക ബീനഎബ്രഹാം, അടുക്കളത്തോട്ടം വിഭാഗത്തില്‍ നബീസ പറക്കാട്,മികച്ച കര്‍ഷക തൊഴിലാളി സുന്ദരന്‍,ജൈവകര്‍ഷകന്‍ കണ്ടുകല്ല ടി,ക്ഷീര കര്‍ഷകന്‍ മനു.വി.എം. മുഴുവഞ്ചേരി,മാതൃക കൃഷിക്കൂട്ടമായി കാഞ്ഞിരാനി കൃഷിക്കൂട്ടം,മുതിര്‍ന്ന കര്‍ഷകന്‍ അയ്യപ്പന്‍ നെല്ലിക്കുന്ന്, മികച്ച വിദ്യാര്‍ത്ഥി കര്‍ഷക രായി ജയ്അക്ഷിത്,ശ്വേത.സി.എ,മുഹമ്മദ് അദ്‌നാന്‍,തുടങ്ങി കാര്‍ഷിക രംഗത്ത് മികവ് പുലര്‍ത്തിയവരെ ചടങ്ങില്‍ ആദരിച്ചു. പച്ചക്കറി ലേലവും നടത്തി.കെ.സി.ഗിരീഷ്,ജയ വിജയന്‍,ജാഫര്‍.എച്ച്, ഓമന രാമചന്ദ്രന്‍,കെ.കെ. ചന്ദ്രന്‍,ബീന ചന്ദ്രകുമാര്‍, യൂസുഫ് പാലക്കല്‍, പി. ശിവദാസന്‍,എന്‍.കെ. നാരായണന്‍കുട്ടി,രാധാകൃഷ്ണന്‍.കൃഷി ഓഫീസര്‍ എം.മഞ്ജുഷ, കൃഷി അസിസ്റ്റന്റ് ബി.പ്രമിത എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!