കാഞ്ഞിരപ്പുഴ: പരിസ്ഥിതി ലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ അഞ്ചാം കരട് പട്ടികയിലുള്‍പ്പെടുത്തിയ ജില്ലയിലെ 14 വില്ലേജുകളുടെ അതിര്‍ത്തി നിര്‍ണയവുമായി ബന്ധപ്പെട്ടുള്ള ഭൂപടങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പരിസ്ഥിതിവകുപ്പ് തയ്യാറാകണമെന്ന് പാലക്കാട് രൂപത പാസ്റ്ററല്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള സംയുക്ത കര്‍ഷക സംരക്ഷണസമിതി ആവശ്യപ്പെട്ടു. കാഞ്ഞിരപ്പുഴ സെയ്ന്റ് തോമസ് ഫൊറോനപള്ളിയിലാണ് യോഗം ചേര്‍ന്നത്. പഞ്ചായത്ത് തലത്തില്‍ തയ്യാറാക്കിയ (ഷേപ്പ് ഫയലുകള്‍) ഭൂപടങ്ങള്‍ കേന്ദ്രം പരിഗണിച്ചിട്ടുണ്ടോ എന്നതില്‍ നിലവില്‍ യാ തൊരുവിധ വ്യക്തതയുമില്ല. ജനവാസ മേഖലകളും കൃഷിയിടങ്ങളും ഉള്‍പ്പെട്ടിട്ടില്ല എന്ന് ഉറപ്പ് വരുത്തേണ്ടതുമുണ്ട്.
സംസ്ഥാന പരിസ്ഥിതി വകുപ്പ് പരിസ്ഥിതിലോല മേഖലയിലെ ജനങ്ങള്‍ക്ക് നല്‍കിയ ഒരു വാഗ്ദാനങ്ങളും നിലവില്‍ ഇറങ്ങിയ വിജ്ഞാപനത്തില്‍ കാണുന്നില്ലെന്നും സമിതി ആരോപിച്ചു. അപകടകരമായ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനോ, ക്വാറികള്‍ പോ ലുള്ള റെഡ് കാറ്റഗറിയിലുള്ള വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനോ അല്ല കര്‍ഷ കര്‍ പരിസ്ഥിതി ലോല ഇളവ് തേടുന്നത്. സ്ഥലത്തിന്റെ വില നഷ്ടപ്പെടാതിരിക്കാനും, വായ്പ ഉള്‍പ്പടെയുള്ളവ ലഭ്യമാകുന്നതിനും അടിസ്ഥാന സൗകര്യ വികസന സാധ്യതകള്‍ തടസപ്പെടാതിരിക്കാനുമാണ്. ഗ്രാമസഭകള്‍ ചേര്‍ന്ന് ഭൂപടത്തിന്റെ വ്യാപ്തി പരിശോധി ക്കണം. വരും ദിവസങ്ങളില്‍ വിവിധ തലത്തില്‍ പരാതി അറിയിക്കുവാനുമുള്ള അവ സരങ്ങളുമുണ്ടാകണം. അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധങ്ങള്‍ക്ക് രൂപം നല്‍കുമെ ന്നും കര്‍ഷകസംഘടനാ പ്രതിനിധികള്‍ പറഞ്ഞു. രൂപത ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരക്കല്‍ ഉദ്ഘാടനം ചെയ്തു. വിവിധ കര്‍ഷക സംഘടനകളുടെ പങ്കാളിത്ത ത്തോടെ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഭൂപടങ്ങളും ഫയലുകളും ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെയും, മുഖ്യമന്ത്രിയുടെയും അടിയന്തര ഇടപെട ല്‍ ഉണ്ടാകണമെന്ന് ബിഷപ്പ് പറഞ്ഞു. പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സണ്ണി നെടും പുറം അധ്യക്ഷനായി. കത്തോലിക്കാ കോണ്‍ഗ്രസ് രൂപതാ പ്രസിഡന്റ് അഡ്വ. ബോബി ബാസ്റ്റിന്‍, സെക്രട്ടറി ജോമി മാളിയേക്കല്‍, കര്‍ഷക സംരക്ഷണ സമിതി പ്രസിഡന്റ് അഡ്വ. തോമസ് കിഴക്കേക്കര, കിഫ ജില്ലാ പ്രസിഡന്റ് സണ്ണി കിഴക്കേക്കര, കെ.സി .വൈ.എം. സംസ്ഥാന പ്രതിനിധി എബിന്‍ കണിവയലില്‍ എന്നിവര്‍ സംസാരിച്ചു.