മണ്ണാര്‍ക്കാട് : ഒളിമ്പിക്സ് മാതൃകയില്‍ സംഘടിപ്പിച്ച പ്രഥമ സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ഇന്‍ക്ലൂസീവ് വിഭാഗം മത്സരങ്ങളില്‍ വിജയിച്ച പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന ഭിന്നശേഷി കുട്ടികളെയും പരിശീലിപ്പിച്ച അധ്യാപകരെയും മണ്ണാര്‍ക്കാട് ബി.ആര്‍.സിയും ലയണ്‍സ് ക്ലബ് മണ്ണാര്‍ക്കാടും ചേര്‍ന്ന് അനുമോദിച്ചു. വിജയരാവം എന്ന പേരില്‍ ബി.ആര്‍.സി. ഹാളില്‍ നടന്ന അനുമോദന ചടങ്ങ് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി. അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. മണ്ണാര്‍ക്കാട് ബ്ലോക്ക് പ്രൊജക്ട് കോ – ഓര്‍ഡിനേറ്റര്‍ പി. സുകുമാരന്‍ അധ്യക്ഷനായി. സമഗ്ര ശിക്ഷാ പാലക്കാട് ജില്ലാ പ്രോ ഗ്രാം ഓഫീസര്‍ പി.എസ് ഷാജി മുഖ്യാതിഥിയായിരുന്നു. ഐ.പി.പി. ലയണ്‍സ് ക്ലബ് മണ്ണാര്‍ക്കാട് ലയണ്‍ വി.ജെ ജോസഫ്, അഗളി ബി.ആര്‍.സി. ബ്ലോക്ക് പ്രൊജക്ട് കോ ഓര്‍ ഡിനേറ്റര്‍ കെ.ടി ഭക്തഗിരീഷ്, സ്പെഷ്യല്‍ എഡുക്കേറ്റര്‍ കെ.പി അബ്ദുല്‍ കരീം, ബി ആര്‍സി ട്രെയിനര്‍ എം. അബ്ബാസ്, മണ്ണാര്‍ക്കാട് ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി പി.എം സുബ്രഹ്മണ്യന്‍, ചെയര്‍പേഴ്സണ്‍ ലയണ്‍ ഡോ. ഷിബു, സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരായ ഷെറീന തയ്യില്‍, ടി. രമ്യ തുടങ്ങിയവര്‍ സംസാരിച്ചു.