പാലക്കാട് : ജില്ലയിലെ മുതിര്‍ന്ന സി.പി.എം. നേതാവും മുന്‍ എം.എല്‍എയും കെടി ഡിസി ചെയര്‍മാനുമായ പി.കെ ശശിക്കെതിരെ പാര്‍ട്ടി നടപടി. പാര്‍ട്ടിയുടെ സ്ഥാന മാനങ്ങളില്‍ നിന്നും മാറ്റാന്‍ ഇന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദ ന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനമുണ്ടായത്. ഇതോടെ ഇദ്ദേഹത്തിന് പാര്‍ട്ടി പ്രാഥമിക അംഗത്വം മാത്രമായി.വിഭാഗീയതയെ തുടര്‍ന്ന് മണ്ണാര്‍ ക്കാട് ഏരിയ കമ്മിറ്റി പിരിച്ചുവിട്ടതായും സൂചനയുണ്ട്. മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ഓഫിസ് നിര്‍മാണ് ഫണ്ടില്‍ തിരിമറിയും സഹകരണ സ്ഥാപന നിയമനങ്ങളി ലെ ക്രമക്കേടും ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹത്തിനെതിരെയുള്ള നടപടിയെന്ന് അറിയു ന്നു. സി.പി.എം. പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി വിഷയത്തില്‍ അന്വേഷണം നടത്തിയിരുന്നു.