അഗളി: സുഹൃത്തുക്കളുമൊത്ത് സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ മറിഞ്ഞുണ്ടായ അപകട ത്തില്‍ ഒരാള്‍ മരിച്ചു. പുതൂര്‍ പഞ്ചായത്തിലെ ഗൊട്ടിയാര്‍കണ്ടി ആനക്കട്ടി ഊരിലെ അയ്യപ്പന്റെ മകന്‍ മനുപ്രസാദ് (18) ആണ് മരണപ്പെട്ടത്. ഞായര്‍ ഉച്ചയ്ക്ക് 12.30 ഓടെ യാണ് സംഭവം. പാലൂരില്‍ നിന്നും ഗൊട്ടിയാര്‍കണ്ടിയിലേക്ക് സുഹൃത്തുക്കള്‍ക്കൊപ്പം സ്‌കൂട്ടറില്‍ പോയത്. ഗോട്ടിയാര്‍കണ്ടി വളവില്‍ ഇറക്കത്തില്‍വച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വണ്ടിയുടെ ബ്രേക്ക് നഷ്ടമായതാണെന്ന് പറയപ്പെടുന്നു. വീഴ്ച്ച ക്കിടെ മുളങ്കെമ്പിലും പാറയിലും തട്ടി ഗുരുതരമായ പരിക്കേറ്റ മനുപ്രസാദിനെ താവളം കൂക്കംപാളയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സുഹൃത്തു ക്കളായ ഗൊട്ടിയാര്‍കണ്ടി കാന്തന്‍, ആനവായ് സ്വദേശി രാജേഷ് എന്നിവര്‍ നിസാര പരിക്കോടെ രക്ഷപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!