കോട്ടോപ്പാടം : വയനാടിന് കൈത്താങ്ങേകാനായി അമ്പാഴക്കോടില്‍ നടത്തിയ കാള പൂട്ട് മത്സരം നാട്ടുകാര്‍ക്കും കാളപൂട്ട് ആരാധകര്‍ക്കും ആവേശമായി. കാളപൂട്ട് സംസ്ഥാ നകമ്മിറ്റിയും കാളപൂട്ട് സ്നേഹിതന്‍മാര്‍ സമൂഹ മാധ്യമ കൂട്ടായ്മയും സംയുക്തമായാണ് മത്സരം നടത്തിയത്.പാലക്കാട്, മലപ്പുറം, കോഴിക്കോട്, തൃശൂര്‍, കൊല്ലം എന്നീ ജില്ലക ളില്‍നിന്നായി 70 ജോഡി കാളകളെ പങ്കെടുപ്പിച്ചു. സി.കെ. മുഹമ്മദ് റാഫി ചീക്കോടി ന്റെ കാളകള്‍ക്കാണ് ഒന്നാംസ്ഥാനം. തടത്തില്‍ ബ്രദേഴ്സ് കോറാട് രണ്ടാംസ്ഥാനവും ഇളയോടത്ത് കല്ലിങല്‍ ഷാഫി പുല്ലൂര്‍ മൂന്നാം സ്ഥാനവും നേടി. മികച്ച പൂട്ടുകാരനായി അബ്ദൂട്ടിയെ തിരഞ്ഞെടുത്തു. രാവിലെ 7.30ന് തുടങ്ങിയ മത്സരം വൈകീട്ട് ആറിനാണ് സമാപിച്ചത്. വിവിധ ഭാഗങ്ങളില്‍നിന്നായി നൂറുക്കണക്കിന് ആളുകള്‍ കാളപൂട്ട് മത്സരം കാണാനെത്തിയിരുന്നു. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ ന്റ് വി. പ്രീത, കെ.പി.എസ്. പയ്യനെടം, ഐലക്കര മുഹമ്മദാലി, മൊയ്തുട്ടി ഹാജി കണ്ട മംഗലം, അബ്ദുള്‍ റഷീദ് , ദില്‍ഷാദ് കൊട്ടാരത്തൊടി, ഹംസ കോറാടന്‍ എന്നിവര്‍ സം സാരിച്ചു. വയനാടിന് കൈത്താങ്ങാകാന്‍ രണ്ടു വീടുകള്‍ നിര്‍മിച്ചുനല്‍കുകയാണ് ലക്ഷ്യം. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് ഭാരവാ ഹികള്‍ അറിയിച്ചു.