Category: ANNOUNCEMENT

ജി.പി.എ.ഐ.എസ് പദ്ധതി: ജീവനക്കാര്‍ സ്റ്റേറ്റ് ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രൂപ്പ് ഇന്‍ഷുറന്‍സ് അംഗത്വം നേടണം

പാലക്കാട്:ജി.പി.എ.ഐ.എസ് പദ്ധതിയില്‍ 2020 മുതല്‍ അംഗത്വം നേടണമെങ്കില്‍ കോ-ഓപ്പറേറ്റീവ് സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, എയ്ഡഡ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ 50 വയസ്സിനുള്ളിലെ എല്ലാ സ്ഥിരം ജീവനക്കാരും (പാര്‍ട്ട് ടൈം, കണ്ടിജന്റ് സ്വീപ്പര്‍മാര്‍ ഒഴികെ) നിര്‍ബന്ധമായും സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പിന്റെ സ്റ്റേറ്റ് ലൈഫ് ഇന്‍ഷുറന്‍സ്,…

പെട്രോളിയം ഡീലര്‍മാര്‍ക്ക് പ്രവര്‍ത്തന മൂലധന വായ്പയ്ക്ക് അപേക്ഷിക്കാം

പാലക്കാട്:സംസ്ഥാന പട്ടികജാതി -പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ പട്ടികജാതി വിഭാഗക്കാരായ അംഗീകൃത പെട്രോളിയം ഡീലര്‍മാര്‍ക്ക് പെട്രോള്‍/ ഡീസല്‍ വില്‍പനശാലകള്‍ വിപുലീകരണത്തിന് പ്രവര്‍ത്തന മൂലധനവായ്പ നല്‍കുന്നു. അപേക്ഷകന്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരും പൊതുമേഖലയിലെ ഏതെങ്കിലും പെട്രോളിയം കമ്പനിയുടെ അംഗീകൃത ഡീലറുമായിരിക്കണം. സംരംഭം നടത്തുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍,…

മുസ്ലീം യൂത്ത് ലീഗ് ജില്ലാ സമ്മേളനം; സ്വാഗതസംഘം രൂപീകരണം നാളെ

മണ്ണാര്‍ക്കാട്:മുസ്ലീം യൂത്ത് ലീഗ് ജില്ലാ സമ്മേളന സ്വാഗത സംഘം രൂപീകരണ യോഗം എട്ടിന് ചൊവ്വാഴ്ച വൈകീട്ട് നാല് മണിക്ക് കുമരംപുത്തൂര്‍ ചുങ്കം എഎസ് ഓഡിറ്റോറിയത്തില്‍ ചേരും.യൂത്ത് ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങള്‍ക്ക് പുറമേ മുസ്ലീം ലീഗ്,എംഎസ്എസ്എഫ്,എസ്ടിയു,വനിതാ ലീഗ്, കര്‍ഷക സംഘം,…

യോഗ്യതാ സര്‍ട്ടിഫിക്കറ്റ് പരിശോധന

മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയുടെ പരിധിയില്‍ കുമരംപുത്തൂര്‍ കല്ലടി സ്‌കൂള്‍, പൊറ്റശ്ശേരി ഗവ.ഹൈസ്‌ക്കൂള്‍ എന്നീ കേന്ദ്രങ്ങളില്‍ കെ-ടെറ്റ് പരീക്ഷയെഴുതി വിജയികളായവരുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് പരിശോധന സെപ്റ്റംബര്‍ 20 മുതല്‍ 25 വരെ മണ്ണാര്‍ക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. പരിശോധനയ്ക്ക് വരുന്നവര്‍ യോഗ്യതാ…

ക്ഷേത്രങ്ങള്‍ക്ക് ധനസഹായം: സെപ്തംബര്‍ 30 വരെ അപേക്ഷിക്കാം

പാലക്കാട്:മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ അധികാരപരിധിയിലുള്ള ക്ഷേത്രങ്ങളുടെ അറ്റകുറ്റ-പുനരുദ്ധാരണ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് മലബാര്‍ ദേവസ്വം ബോര്‍ഡ് നല്‍കുന്ന ധനസഹായത്തിന് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുളള അപേക്ഷകളുടെ രണ്ട് പകര്‍പ്പുള്‍ വീതം സെപ്റ്റംബര്‍ 30 നകം ബന്ധപ്പെട്ട ഡിവിഷണല്‍ അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ക്ക് സമര്‍പ്പിക്കണം. സ്വകാര്യക്ഷേത്രങ്ങള്‍ക്കും പട്ടികജാതി/പട്ടികവര്‍ഗ്ഗ…

ഇറച്ചിക്കോഴി വളര്‍ത്തലില്‍ സൗജന്യ പരിശീലനം

മലമ്പുഴ:മൃഗ സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലമ്പുഴ ഐ.റ്റി.ഐ. ക്ക് സമീപമുളള മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ സെപ്റ്റംബര്‍ 25 മുതല്‍ 27 വരെ ഇറച്ചിക്കോഴി വളര്‍ത്തലില്‍ സൗജന്യ പരിശീലനം നല്‍കുന്നു. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. രജിസ്റ്റര്‍…

പട്ടികജാതി-ഗോത്രവര്‍ഗ്ഗ കമ്മിഷന്‍ പരാതി പരിഹാര അദാലത്ത് 24 ന്

പാലക്കാട്:സംസ്ഥാന പട്ടികജാതി -പട്ടിക-ഗോത്ര വര്‍ഗ്ഗ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 24 ന് മലമ്പുഴ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ പരാതി പരിഹാര അദാലത്ത് നടക്കും. കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ്. മാവോജി ഐ.എ.എസ് (റിട്ട.), അംഗങ്ങളായ അഡ്വ.സിജ. പി.ജെ, എസ്. അജയകുമാര്‍ എക്സ് എം.പി.…

വാഹനലേലം

പാലക്കാട്:പാലക്കാട് ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുളള പാലക്കാട് ടൗണ്‍ നോര്‍ത്ത്, മങ്കര, ചിറ്റൂര്‍, കൊഴിഞ്ഞാമ്പാറ, ആലത്തൂര്‍, വടക്കഞ്ചേരി, പുതുനഗരം, നെന്മാറ, കൊല്ലംകോട്, ഒറ്റപ്പാലം, ഷൊര്‍ണ്ണൂര്‍, ചെര്‍പ്പുളശ്ശേരി, ശ്രീകൃഷ്ണപുരം, ചാലിശ്ശേരി, തൃത്താല, മണ്ണാര്‍ക്കാട്, നാട്ടുകല്‍, കല്ലടിക്കോട്, അഗളി, ഷോളയൂര്‍ എന്നീ പോലീസ് സ്റ്റേഷനുകളുടെയും…

രോഗ സാഹചര്യം അരികെ: ജാഗ്രതാ നി‍ർദേശവുമായി ആരോഗ്യവകുപ്പ്

പാലക്കാട് ∙ മഴ മാറി വെയിലുറച്ചതോടെ കൊതുകു സാന്ദ്രതയും കൊതുകുജന്യ രോഗങ്ങളും കുത്തനെ ഉയരുമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ഡെങ്കിപ്പനി, ചിക്കുൻഗുനിയ രോഗങ്ങളെ കരുതിയിരിക്കാനാണു നിർദേശം. ജില്ലയിലെ ആരോഗ്യ സ്ഥിതി വിലയിരുത്താൻ അടുത്ത ആഴ്ച യോഗം വിളിക്കും.

error: Content is protected !!