പാലക്കാട്:സംസ്ഥാന പട്ടികജാതി -പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ പട്ടികജാതി വിഭാഗക്കാരായ അംഗീകൃത പെട്രോളിയം ഡീലര്‍മാര്‍ക്ക് പെട്രോള്‍/ ഡീസല്‍ വില്‍പനശാലകള്‍ വിപുലീകരണത്തിന് പ്രവര്‍ത്തന മൂലധനവായ്പ നല്‍കുന്നു. അപേക്ഷകന്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരും പൊതുമേഖലയിലെ ഏതെങ്കിലും പെട്രോളിയം കമ്പനിയുടെ അംഗീകൃത ഡീലറുമായിരിക്കണം. സംരംഭം നടത്തുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, വിവിധ ലൈസന്‍സുകള്‍, ടാക്‌സ് രജിസ്‌ട്രേഷന്‍ എന്നിവ ഉണ്ടായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം ആറ് ലക്ഷം രൂപ കവിയരുത്. പ്രായപരിധി 60 വയസ്സ്. അപേക്ഷകനോ ഭാര്യയോ/ ഭര്‍ത്താവോ കേന്ദ്ര/ സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലോ/ അനുബന്ധ സ്ഥാപനങ്ങളിലോ സ്ഥിരം ജീവനക്കാരായിരിക്കരുത്. അപേക്ഷകന്‍ വായ്പക്ക് ആവശ്യമായ വസ്തുജാമ്യം ഹാജരാക്കണം. മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ജാതി, കുടുംബ വാര്‍ഷിക വരുമാനം, വയസ്, വിദ്യാഭ്യാസ യോഗ്യത, ഡീലര്‍ഷിപ് ലഭിച്ച തിയ്യതി, ഡീലര്‍ഷിപ് അഡ്രസ്, ബന്ധപ്പെട്ട പെട്രോളിയം കമ്പനിയുടെ പേര് എന്നിവ സഹിതം വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ മാനെജിങ് ഡയറക്ടര്‍, സംസ്ഥാന പട്ടികജാതി- പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍, ടൗണ്‍ ഹാള്‍ റോഡ്, തൃശൂര്‍ 20 എന്ന വിലാസത്തില്‍ ഒക്ടോബര്‍ 26 നകം അപേക്ഷ നല്‍കണം.