അലനല്ലൂര്‍: അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് വിഭജിച്ച് എടത്തനാട്ടുകര പഞ്ചായത്ത് രൂപീ കരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് കൂട്ടായ്മ ഭാരവാഹികള്‍ തദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് മന്ത്രി എം.ബി. രാജേഷിന് നിവേദനം നല്‍കി.
ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തുകളില്‍ ഒന്നായ അലനല്ലൂര്‍ പഞ്ചായത്ത് വിഭജി ച്ചാണ് എടത്തനാട്ടുകര പഞ്ചായത്ത് രൂപീകരിക്കേണ്ടത്. 1963ല്‍ രൂപീകരിച്ച അലനല്ലൂര്‍ പഞ്ചായത്തില്‍ നിലവില്‍ 23 വാര്‍ഡുകളിലായി 58.24 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതി യുണ്ട്. ഇതില്‍ അറുപതിനായിരത്തോളം ജനസംഖ്യയുണ്ടെന്നാണ് കണക്ക്. 1992ല്‍ സര്‍ക്കാര്‍ വിജ്ഞാപനമനുസരിച്ച് പഞ്ചായത്ത് വിഭജിക്കാനുള്ള നിര്‍ദേശം വന്നു. 1994ല്‍ എടത്തനാട്ടുകര പഞ്ചായത്ത് രൂപീകരിക്കുന്നതിനുള്ള ഉത്തരവുകൂടി വന്നതോടെ കോട്ടപ്പള്ള കേന്ദ്രീകരിച്ച് ഓഫിസ് സൗകര്യം ഒരുക്കാനുള്ള തയ്യാറെടുപ്പുകള്‍ വരെ ചെയ്‌തെങ്കിലും വിഭജനത്തില് ഉള്‍പ്പെട്ട ഇടുക്കി ജില്ലയിലെ ഒരു പഞ്ചായത്ത് കേസിന് പോയതോടെ ഉത്തരവിന് സ്‌റ്റേ വന്ന പഞ്ചായത്ത് രൂപീകരണം മുടങ്ങി.
തുടര്‍ന്ന് 20210ലും 2015ലും വിഭജന ഉത്തരവുവന്നെങ്കിലും പലസാങ്കേതിക കാരണ ങ്ങളാല്‍ മുടങ്ങി. ഒരു പഞ്ചായത്തിനാവശ്യമായ എല്ലാ ഘടകങ്ങളും ഉണ്ടായിട്ടും പലതവണ വഴുതിപ്പോയ നാടിന്റെ സ്വപ്‌നം ഇത്തവണയെങ്കിലും നേടിയെടുക്കാനുള്ള തീവ്രശ്രമത്തിലാണ് എടത്തനാട്ടുകരക്കാര്‍. എടത്തനാട്ടുകര പഞ്ചായത്ത് രൂപീകരണ കൂട്ടായ്മ രക്ഷാധികാരികളായ വി. അബ്ദുള്ള മാസ്റ്റര്‍, കെ.ടി. ഹംസപ്പ, ചെയര്‍മാന്‍ പൂതാനി നസീര്‍ ബാബു, ട്രഷറര്‍ എം.പി.എ. ബക്കര്‍, ഭാരവാഹികളായ സുരേഷ് കൊടുങ്ങയില്‍, റഫീഖ് കൊടക്കാട്, മുഹമ്മദലി പോത്തുകാടന്‍ എന്നിവര്‍ പങ്കെടുത്തു.