മണ്ണാര്‍ക്കാട് : ബന്ദുങ്ങ് ഇസ്ലാമിക് സര്‍വകലാശാലയുമായുള്ള അക്കാദമിക സഹകരണ ത്തിന്റെ ഭാഗമായി എം.ഇ.എസ് കല്ലടി കോളജ് സംഘം ഇന്തോനേഷ്യയില്‍ എത്തി. വൈസ് റെക്ടര്‍ പ്രൊഫ.രത്തിന ജനുവരിത, ഡീന്‍ പ്രൊഫ.നുനുങ് നുര്‍ഹെതി, അന്താ രാഷ്ട്ര കാര്യങ്ങളുടെ ചുമതലയുള്ള ഡോ. സിസ്‌ക ഇരസന്തി, ഡെപ്യൂട്ടി ഡീന്‍ പ്രൊഫ. ടാസ്യ അസ്പിരന്റി എന്നിവരുമായി പ്രിന്‍സിപ്പല്‍ ഡോ. സി രാജേഷ് , വൈസ് പ്രിന്‍സി പ്പല്‍ ഡോ. ടി കെ ജലീല്‍, ഇസ്ലാമിക ചരിത്ര വിഭാഗം മേധാവി പ്രൊഫ. എ. എം. ശിഹാബ് എന്നിവര്‍ ചര്‍ച്ചകള്‍ നടത്തി. ശാസ്ത്ര – സാമ്പത്തിക -മാനവിക വിഷയങ്ങളില്‍ സംയു ക്ത ഗവേഷണം , അധ്യാപക – വിദ്യാര്‍ത്ഥി കൈമാറ്റം തുടങ്ങിയ വിഷയങ്ങളില്‍ നില വിലുള്ള ധാരണ പത്രത്തിന്റെ അടിസ്ഥാനത്തില്‍ സഹകരണം തുടരാന്‍ തീരുമാനിച്ചു. കാലാവസ്ഥ വ്യതിയാനവും ഹരിത ധനകാര്യ സ്ഥാപനങ്ങളും എന്ന വിഷയത്തില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ ഡോ.സി രാജേഷ് മുഖ്യാതിഥിയായി പങ്കെടുത്തു. വെസ്റ്റ് ജാവ സാമ്പത്തിക സമിതി അധ്യക്ഷന്‍ ഡോ. ഇമാന്‍സ്യ ഉദ്ഘാടനം ചെയ്തു. ഗവേ ഷണ കേന്ദ്രം, വിവിധ പഠന വകുപ്പുകള്‍ എന്നിവ സന്ദര്‍ശിച്ച സംഘം ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകളും നടത്തി. പ്രതിനിധികള്‍ വിവിധ സെഷനുകളില്‍ പ്രബന്ധങ്ങള്‍ അവത രിപ്പിച്ചു. ലൈബ്രറി, ലബോറട്ടറി തുടങ്ങിയ സൗകര്യങ്ങളും വിലയിരുത്തി.