പാലക്കാട്:മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ അധികാരപരിധിയിലുള്ള ക്ഷേത്രങ്ങളുടെ അറ്റകുറ്റ-പുനരുദ്ധാരണ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് മലബാര്‍ ദേവസ്വം ബോര്‍ഡ് നല്‍കുന്ന ധനസഹായത്തിന് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുളള അപേക്ഷകളുടെ രണ്ട് പകര്‍പ്പുള്‍ വീതം സെപ്റ്റംബര്‍ 30 നകം ബന്ധപ്പെട്ട ഡിവിഷണല്‍ അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ക്ക് സമര്‍പ്പിക്കണം. സ്വകാര്യക്ഷേത്രങ്ങള്‍ക്കും പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ നേരിട്ട് നടത്തുന്ന ക്ഷേത്രങ്ങള്‍ക്കും പരിമിതമായ തോതില്‍ ധനസഹായം അനുവദിക്കുമെന്ന് കമ്മീഷ്ണര്‍ അറിയിച്ചു.വിശദവിവരങ്ങളും നിശ്ചിത അപേക്ഷാഫോറത്തിന്റെ മാതൃകയും മലബാര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും കാസര്‍ഗോഡ്, തലശ്ശേരി, കോഴിക്കോട്, മലപ്പുറം, പാലക്കാട് ഡിവിഷണല്‍ അസിസ്റ്റന്റ് കമ്മീഷ്ണര്‍മാരുടെ ഓഫീസുകളിലും ലഭിക്കും. സെപ്റ്റംബര്‍ 30 ന് ശേഷം ലഭിക്കുന്നതും നിശ്ചിത ഫോറത്തിലല്ലാത്തതുമായ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. അപേക്ഷാഫോമും മറ്റ് വിശദാംശങ്ങളും (ംംം.ാമഹമയമൃറല്മംെീാ.സലൃമഹമ.ഴീ്.ശി) ല്‍ ലഭിക്കും.