മണ്ണാര്‍ക്കാട് : വരും തലമുറയ്ക്ക് തണലും ഫലങ്ങളുമേകാന്‍ ജന്‍മദിനത്തില്‍ ഫല വൃക്ഷതൈകള്‍ നട്ട് പൊതുപ്രവര്‍ത്തകന്‍. കോട്ടോപ്പാടം പഞ്ചായത്തിലെ പുറ്റാനിക്കാട് ചെറുമലയില്‍ സി.മൊയ്തീന്‍കുട്ടി (50) ആണ് തന്റെ അമ്പതാം പിറന്നാളിനോടനു ബന്ധിച്ച് 50 ഫലവൃക്ഷതൈകള്‍ നടുന്നത്. നാടന്‍ഇനത്തില്‍പ്പെട്ട മാവ്, പ്ലാവ്, കശുമാവ്, പുളി എന്നിവയുടെ തൈകളാണ് പുറ്റാനിക്കാടും പരിസരപ്രദേശത്തേയും പാതയോര ങ്ങളി ലും പൊതുഇടങ്ങളിലുമായിനടുന്നത്. തൈകള്‍ എല്ലാം തന്നെ സ്വന്തമായി തയ്യാറാക്കി യതുമാണ്. മൂന്ന് മാസം മുമ്പാണ് ജന്‍മദിനത്തില്‍ നടുന്നതിന് ഇവയുടെ വിത്തുകള്‍ മുളപ്പിച്ച് തൈകള്‍ ഒരുക്കിയത്.
മാവിനങ്ങളില്‍ ജനത്തിന് ഏറെ പ്രിയങ്കരമായ കോമാങ്ങ, കപ്പല്‍മാങ്ങ, മൂവാണ്ടന്‍, കിളിച്ചുണ്ടന്‍ എന്നിവയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. നട്ടുപിടിപ്പിക്കുന്ന തൈകള്‍ക്ക് ചുറ്റും വലകെട്ടി സംരക്ഷിക്കുകയും ചെയ്യാനാണ് പദ്ധതി. ഇന്നലെ പുറ്റാനിക്കാട് പള്ളിപറമ്പില്‍ മാവും പ്ലാവും തൈകള്‍ നട്ടാണ് തുടക്കം. ഒരാഴ്ചകൊണ്ട് മറ്റുഭാഗങ്ങളി ലും തൈകള്‍വെയ്ക്കും. മുന്‍ജന്‍മദിനങ്ങളിലെല്ലാം അഗതി കള്‍ക്ക് ഭക്ഷണവിതരണം, ഭക്ഷ്യധാന്യ വിതരണം എന്നിവയാണ് നടത്താറ്. വരുന്ന തലമുറയ്ക്ക് പഴമയുടെ മാധു ര്യം കാത്തുവെയ്ക്കുന്നതിനും സാമൂഹ്യനന്‍മയെന്ന നിലയിലുമാണ് തൈനട്ട്ആഘോ ഷിക്കാന്‍ തീരുമാനിച്ചതെന്ന് മൊയ്തീന്‍കുട്ടി പറഞ്ഞു.
ചെറുമലയില്‍ ഹംസഹാജിയുടെയും പാത്തുട്ടിയുടെയും മകനായ മൊയ്തീന്‍കുട്ടി ഗ്രന്ഥ ശാല പ്രവര്‍ത്തകന്‍ കൂടിയാണ്. കഴിഞ്ഞ 20 കൊല്ലക്കാലമായി വിവിധ സ്‌കൂളില്‍ പി.ടി. എ. പ്രസിഡന്റായും സേവനമനുഷ്ഠിച്ചുവരുന്നു. പുറ്റാനിക്കാട് ജുമാ മസ്ജിദ് മഹല്ലിന്റെ സെക്രട്ടറിയുമാണ്. ഭാര്യ: നജ്മുന്നിസ. മക്കള്‍: നാജിയ നര്‍ഗീസ്, അഹമ്മദ് നിജാദ്, റിസ മെഹ്‌റിന്‍.