മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയുടെ പരിധിയില്‍ കുമരംപുത്തൂര്‍ കല്ലടി സ്‌കൂള്‍, പൊറ്റശ്ശേരി ഗവ.ഹൈസ്‌ക്കൂള്‍ എന്നീ കേന്ദ്രങ്ങളില്‍ കെ-ടെറ്റ് പരീക്ഷയെഴുതി വിജയികളായവരുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് പരിശോധന സെപ്റ്റംബര്‍ 20 മുതല്‍ 25 വരെ മണ്ണാര്‍ക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. പരിശോധനയ്ക്ക് വരുന്നവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും,ഫോട്ടോ കോപ്പിയും, മാര്‍ക്ക് ഇളവ് നേടി വിജയിച്ചവര്‍ കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റും സഹിതം ഹാജരാകേണ്ടതാണെന്ന് മണ്ണാര്‍ക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. അന്വേഷണങ്ങള്‍ക്ക് 04924 222580 എന്ന നമ്പറില്‍ ബന്ധപ്പെടുക.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!