പാലക്കാട്:ജി.പി.എ.ഐ.എസ് പദ്ധതിയില്‍ 2020 മുതല്‍ അംഗത്വം നേടണമെങ്കില്‍ കോ-ഓപ്പറേറ്റീവ് സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, എയ്ഡഡ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ 50 വയസ്സിനുള്ളിലെ എല്ലാ സ്ഥിരം ജീവനക്കാരും (പാര്‍ട്ട് ടൈം, കണ്ടിജന്റ് സ്വീപ്പര്‍മാര്‍ ഒഴികെ) നിര്‍ബന്ധമായും സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പിന്റെ സ്റ്റേറ്റ് ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതികളില്‍ അംഗത്വം നേടണമെന്ന് ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസര്‍ അറിയിച്ചു. ഇതില്‍ യാതൊരു ഇളവും നല്‍കുന്നതല്ല.ജി.പി.എ.ഐ.സ് പദ്ധതിയില്‍ അംഗത്വം ലഭിക്കുന്നതിന് ലൈഫ് ഇന്‍ഷുറന്‍സ,് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് അംഗത്വം നേടണമെന്ന് നിര്‍ദേശം ഉണ്ടായിട്ടും പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ 0491 2527142.