കല്ലടിക്കോട്: മലയോരമേഖലയിൽ ഭീതി വിതച്ച് കാട്ടാന. തുടിക്കോട്, മൂന്നേക്കർ മേഖലയിലാണ് വ്യാഴാഴ്ച്ച വൈകീട്ടോടെ ഇറങ്ങിയ കാട്ടാന ഏറെനേരം കൃഷിയിട ത്തിലൂടെയും, ജനവാസ മേഖലയുടെയും നീങ്ങിയത്. ഇത് പ്രദേശത്ത് ഭീതി പരത്തി. പ്രദേശവാസികൾ പരസ്‌പരം ഫോൺ ചെയ്തത് അറിയിച്ചും , ഉച്ചത്തിൽ വിളിച്ചു പറഞ്ഞും ആളുകളെ മാറ്റിയത് അപകടങ്ങൾ ഒഴിവായി. തുടർന്ന് വനം വകുപ്പ് ദ്രുത കർമ്മ സേന എത്തിയാണ് ആനയെ കാടുകയറ്റിയത്. രാത്രി കാലങ്ങളിൽ ഒറ്റക്കും, കൂട്ടായും തുടർച്ചയായി ആനയിറങ്ങി കൃഷി നശിപ്പിക്കുനത് ഈ ഭാഗങ്ങളിൽ പതിവാണ്. പകൽ സമയത്തും കാട്ടാന ഇറങ്ങിയത് പ്രദേശത്ത് ഭീതി വർധിപ്പിച്ചിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!